وَأَوْحَيْنَا إِلَىٰ أُمِّ مُوسَىٰ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِي الْيَمِّ وَلَا تَخَافِي وَلَا تَحْزَنِي ۖ إِنَّا رَادُّوهُ إِلَيْكِ وَجَاعِلُوهُ مِنَ الْمُرْسَلِينَ
നാം മൂസായുടെ മാതാവിന് ദിവ്യസന്ദേശം നല്‍കുകയുമുണ്ടായി: നീ അവന് മുലയൂട്ടുക, അപ്പോള്‍ നീ അവന്‍റെ കാര്യത്തില്‍ ഭയപ്പെടുകയാണെങ്കില്‍ അ വനെ നദിയില്‍ ഇട്ടുകൊള്ളുക, നീ ഭയപ്പെടുകയോ ദുഃഖിക്കുകയോ അരുത്, നിശ്ചയം നാം അവനെ നിന്നിലേക്ക് തിരിച്ചുകൊണ്ടുവരുന്നതും അവനെ പ്ര വാചകന്മാരില്‍ ഉള്‍പെടുത്തുന്നതുമാണ്.
ഫിര്‍ഔന്‍ ഇസ്റാഈല്‍ സന്തതികളില്‍ പെട്ട ആണ്‍കുട്ടികളെ വധിച്ചുകൊണ്ടിരു ന്ന അക്കാലത്ത്, കുട്ടി ജനിച്ച ഉടനെ മുലകൊടുത്തശേഷം കുട്ടിയെ ഒരു പെട്ടിയിലാക്കി ഭയമോ ദുഃഖമോ കൂടാതെ നദിയില്‍ ഒഴുക്കാനാണ് മൂസായുടെ മാതാവിനോട് ദിവ്യസന്ദേശമായി അല്ലാഹു കല്‍പിക്കുന്നത്. 2: 49; 20: 39-41 വിശദീകരണം നോക്കുക.