إِنَّ قَارُونَ كَانَ مِنْ قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَآتَيْنَاهُ مِنَ الْكُنُوزِ مَا إِنَّ مَفَاتِحَهُ لَتَنُوءُ بِالْعُصْبَةِ أُولِي الْقُوَّةِ إِذْ قَالَ لَهُ قَوْمُهُ لَا تَفْرَحْ ۖ إِنَّ اللَّهَ لَا يُحِبُّ الْفَرِحِينَ
നിശ്ചയം ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു, അങ്ങനെ അവന്‍ അവരുടെമേല്‍ താന്‍പോരിമ നടിച്ചു, നാം അവന് ഖജനാവുകളില്‍ നിന്ന് ന ല്‍കുകയുണ്ടായി, നിശ്ചയം അതിന്‍റെ താക്കോലുകള്‍തന്നെ ശക്തന്മാരായ ഒ രുകൂട്ടം ആളുകള്‍ക്ക് വളരെ ഞെരുങ്ങിയേ വഹിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളു, അവന്‍റെ ജനത അവനോട് പറഞ്ഞ സന്ദര്‍ഭം: നീ മതിമറക്കരുത്, നിശ്ചയം അ ല്ലാഹു മതിമറക്കുന്നവരെ ഇഷ്ടപ്പെടുന്നവനല്ല തന്നെ.
വിധിദിവസം ആര്‍ക്കാണോ തന്‍റെ കര്‍മ്മരേഖ പിറകിലൂടെ ഇടതുകൈയ്യില്‍ നല്‍കപ്പെട്ടത്, അവന്‍ നാശത്തിനുവേണ്ടി കേഴുന്നതാണ്, കത്തിയാളുന്ന നരകത്തില്‍ വേവിക്കപ്പെടുന്നതാണ്; അവന്‍ ഐഹികലോകത്ത് തന്‍റെ കുടുംബാംഗങ്ങളോടൊപ്പം ആഹ്ളാദപൂര്‍വ്വം കഴിഞ്ഞുകൂടുന്നവനായിരുന്നു എന്ന് 84: 10-13 ല്‍ പറഞ്ഞിട്ടുണ്ട്. മദീനയിലെ കപടവിശ്വാസികള്‍ പ്രവാചകന്‍റെ കൂടെ തബൂക്കിലേക്ക് പോകാതെ മദീനയില്‍ ഇരിപ്പുറപ്പിച്ചതില്‍ ആഹ്ളാദം കണ്ടെത്തിയവരായിരുന്നു. അവര്‍ തങ്ങളുടെ സമ്പത്തുകൊണ്ടും ആത്മാവുകൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നതിന് വെറുപ്പുള്ളവരായിരുന്നു എന്നും അവര്‍ വിശ്വാസികളോട് 'നിങ്ങള്‍ ഈ പൊരിവെയി ലത്ത് പുറപ്പെടരുത്' എന്ന് പറയുകയും ചെയ്തു; അവരോട് 'നരകഗര്‍ത്തത്തിലെ തീ യാണ് ഏറ്റവും കഠിനമായ ചൂടുള്ളത്, നിങ്ങള്‍ ജീവിതലക്ഷ്യം ഗ്രഹിക്കുന്നവരാണെ ങ്കില്‍! നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നതിന്‍റെ പ്രതിഫലമായി നിങ്ങള്‍ക്ക് ലഭിക്കു ന്നത് നരകഗര്‍ത്തമായതിനാല്‍ കുറച്ച് ചിരിച്ചുകൊള്ളുക, കൂടുതല്‍ കരയുകയും ചെ യ്യുക' എന്ന് പറയാന്‍ 9: 81-82 ല്‍ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. 16: 90; 23: 51-53; 98: 6 വിശദീകരണം നോക്കുക.