وَنَزَعْنَا مِنْ كُلِّ أُمَّةٍ شَهِيدًا فَقُلْنَا هَاتُوا بُرْهَانَكُمْ فَعَلِمُوا أَنَّ الْحَقَّ لِلَّهِ وَضَلَّ عَنْهُمْ مَا كَانُوا يَفْتَرُونَ
അന്ന് എല്ലാഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം ഊരിയെടു ക്കുന്നതുമാണ്, എന്നിട്ട് നാം അവരോട് പറയും 'നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരിക' എന്ന്, നിശ്ചയം സത്യം അല്ലാഹുവിനുള്ളതാണെന്നും അവ ര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതെല്ലാം അവരെത്തൊട്ട് വഴിപിഴച്ചുപോയിരിക്കുന്നു വെന്നും അപ്പോള്‍ അവര്‍ക്ക് മനസ്സിലാകും!
എല്ലാ പ്രവാചകന്മാര്‍ക്കും സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണ് നല്‍കപ്പെട്ടിട്ടുള്ളതെന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തില്‍ നിന്ന് ഒരു പദമെങ്കിലും തെളിവായി ഉദ്ധരിക്കാനില്ലാത്ത ഒരു പ്രവര്‍ത്തനവും സ്വീകരിക്കപ്പെടുകയില്ല. ഇത്ത രം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികള്‍ വിചാരണയില്ലാതെയും അവരു ടെ അനുയായികള്‍ വിചാരണക്കുശേഷവും നരകക്കുണ്ഠത്തിലേക്ക് പോകുന്നതാണ് എന്ന് 4: 140, 145; 39: 71 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. 2: 111; 16: 89; 39: 69 വിശദീകരണം നോക്കുക.