وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ ۖ وَلَا تَنْسَ نَصِيبَكَ مِنَ الدُّنْيَا ۖ وَأَحْسِنْ كَمَا أَحْسَنَ اللَّهُ إِلَيْكَ ۖ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ ۖ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ
അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ പരലോകഭവനം നേടാന്‍ ശ്രമിക്കു ക, ഇഹലോകത്തുള്ള നിന്‍റെ വിഹിതം നീ വിസ്മരിക്കുകയും വേണ്ട, അല്ലാ ഹു നിന്നോട് നന്മയില്‍ വര്‍ത്തിക്കുന്നതുപോലെ നീയും നന്മയില്‍ വര്‍ത്തി ക്കുക, നീ ഭൂമിയില്‍ നാശമുണ്ടാക്കുന്നതിനുവേണ്ടി ശ്രമിക്കുകയുമരുത്, നി ശ്ചയം നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.
സ്രഷ്ടാവ് നല്‍കിയ അനുഗ്രഹങ്ങള്‍ ജീവിതലക്ഷ്യം ഓര്‍മ്മിച്ചുകൊണ്ട് സ്വന്തം കാര്യങ്ങള്‍ക്ക് മിതമായി ഉപയോഗപ്പെടുത്താനും ബാക്കിയുള്ളവ മറ്റു സൃഷ്ടികളുടെ ജീവിതഭാരം ഇറക്കിവെക്കാന്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം സമ്പാദിക്കാനുമാണ് ലക്ഷ്യ ബോധമുള്ള വിശ്വാസികള്‍ ഖാറൂനിനെ ഉപദേശിക്കുന്നത്. 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തി ന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കൊണ്ട് തിന്മകളെ പ്രതിരോധിക്കാനാണ് 23: 96 ല്‍ പ്രവാചകനോടും വിശ്വാസിയോടും കല്‍പിച്ചിട്ടുള്ളത്. ലോകത്തെ വിടെയും വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി പിന്‍പറ്റേ ണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 11-12, 254; 29: 45-46 വിശദീകരണം നോക്കുക.