( അല്‍ ഖസസ് ) 28 : 79

فَخَرَجَ عَلَىٰ قَوْمِهِ فِي زِينَتِهِ ۖ قَالَ الَّذِينَ يُرِيدُونَ الْحَيَاةَ الدُّنْيَا يَا لَيْتَ لَنَا مِثْلَ مَا أُوتِيَ قَارُونُ إِنَّهُ لَذُو حَظٍّ عَظِيمٍ

അങ്ങനെ അവന്‍ തന്‍റെ ജനതയിലേക്ക് തന്‍റെ അലങ്കാരങ്ങള്‍ അണിഞ്ഞു കൊണ്ട് പുറപ്പെടുകയുണ്ടായി, ഐഹികജീവിതം കാംക്ഷിക്കുന്നവര്‍ പറയുക യായി, ഓ, ഖാറൂനിന് നല്‍കപ്പെട്ടതുപോലെയുള്ളത് ഞങ്ങള്‍ക്കും നല്‍കപ്പെട്ടി രുന്നുവെങ്കില്‍! നിശ്ചയം അവന്‍ മഹാഭാഗ്യമുള്ളവന്‍ തന്നെയാകുന്നു.

പരലോകത്തിന് പ്രാധാന്യം നല്‍കാതെ ഐഹികജീവിതത്തിന് പ്രാധാന്യം കൊ ടുക്കുന്ന ജീവിതലക്ഷ്യം നഷ്ടപ്പെട്ട ജനതയാണ് കപടവിശ്വാസികള്‍ക്ക് അല്ലാഹു നല്‍ കിയിട്ടുള്ള പ്രൗഢിയിലും പ്രതാപത്തിലും ആകര്‍ഷിക്കപ്പെടുകയും അവര്‍ക്ക് നല്‍കപ്പെ ട്ട ജീവിതവിഭവങ്ങളുടെ നൂറില്‍ ഒരു ഭാഗമെങ്കിലും ഞങ്ങള്‍ക്കും നല്‍കിയിരുന്നുവെങ്കി ല്‍ എത്ര നന്നായിരുന്നേനെ എന്ന് കൊതിക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുക. ഭൗതിക വിഭവങ്ങളില്‍ ആകൃഷ്ടരായി ലക്ഷ്യബോധമില്ലാതെ ജീവിക്കുന്നവ രെ കൂടുതല്‍ താമസിയാതെ അല്ലാഹു നശിപ്പിക്കുകയും പുതിയ ഒരു തലമുറയെ അ വിടെ നട്ടുവളര്‍ത്തിക്കൊണ്ടുവരികയുമാണ് മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുള്ളത്. ഇന്ന് ലോകത്തെല്ലായിടത്തും ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ലക്ഷ്യ ബോധമില്ലാതെ ധൂര്‍ത്തിലും ആര്‍ഭാടങ്ങളിലും ജീവിതം നയിക്കുന്നത്. അവരുടെ ആഗ്രഹങ്ങളും ഐഹികലോകത്തുള്ള സ്വര്‍ഗ്ഗീയ അവസരങ്ങളും പൂവണിയിച്ചുകൊടുക്കു ന്നതിനുവേണ്ടിയാണ് അതിന്‍റെ പാരമ്യത്തില്‍ മസീഹുദ്ദജ്ജാല്‍ വരുന്നത്. ശേഷം ഈസാ രണ്ടാമതുവന്നാല്‍ ഈസായുടെ കൈകളാല്‍ മസീഹുദ്ദജ്ജാല്‍ വധിക്കപ്പെടുന്നതും താരതമ്യേന സമാധാനപരവും സഹിഷ്ണുതാപരവുമായി ലളിതജീവിതം നയി ക്കുന്ന ഇതര ജനവിഭാഗങ്ങള്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്നതും ജീവജാലങ്ങളി ല്‍ വെച്ച് ഏറ്റവും ദുഷ്ടരെന്ന് 8: 22 ലും 98: 6 ലും വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകള്‍ അവരാല്‍ വധിക്കപ്പെട്ടുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പ ന നടപ്പില്‍ വരുന്നതുമാണ്. 9: 53-55; 15: 88; 16: 107 വിശദീകരണം നോക്കുക.