( അല്‍ ഖസസ് ) 28 : 78

قَالَ إِنَّمَا أُوتِيتُهُ عَلَىٰ عِلْمٍ عِنْدِي ۚ أَوَلَمْ يَعْلَمْ أَنَّ اللَّهَ قَدْ أَهْلَكَ مِنْ قَبْلِهِ مِنَ الْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا ۚ وَلَا يُسْأَلُ عَنْ ذُنُوبِهِمُ الْمُجْرِمُونَ

അവന്‍ പറഞ്ഞു: നിശ്ചയം എനിക്ക് നല്‍കപ്പെട്ടിട്ടുള്ളത് എന്‍റെ പക്കലുള്ള അറിവിനാല്‍ തന്നെയാണ്; അവനുമുമ്പ് അവനെക്കാള്‍ ശക്തിയില്‍ പ്രബ ലന്മാരും അധികരിച്ച സംഘബലവുമുണ്ടായിരുന്നവരുമായ തലമുറകളെ നിശ്ചയം അല്ലാഹു നശിപ്പിക്കുകതന്നെ ചെയ്തിട്ടുണ്ടെന്ന് അവന് അറിയില്ലേ? ഭ്രാന്തന്മാരായവര്‍ അവരുടെ പാപങ്ങളെക്കുറിച്ച് ചോദിക്കപ്പെടുന്നതുമല്ല.

സ്രഷ്ടാവ് നല്‍കിയ അനുഗ്രഹങ്ങളില്‍ നിഗളിക്കുകയും നിഷ്പക്ഷവാനായ നാ ഥനെ ആശ്രയിക്കാതെ സ്വയം പര്യാപ്തത നടിക്കുകയും ചെയ്ത് ജീവിക്കുന്ന തെമ്മാടി കളും ജീവിതലക്ഷ്യം മറന്ന ഭ്രാന്തന്മാരുമായിക്കഴിഞ്ഞാല്‍ പിന്നെ അവരുടെ പാപങ്ങളെ ക്കുറിച്ച് അവര്‍ ചോദിക്കപ്പെടുകയില്ല, മറിച്ച് ശിക്ഷ നടപ്പിലാക്കി നേരെ നരകത്തിലേ ക്ക് അയക്കുകയാണ് ചെയ്യുക. വിധിദിവസം ഭ്രാന്തന്മാരായ ഒരു മനുഷ്യനോ ജിന്നോ തന്‍റെ കുറ്റങ്ങളെക്കുറിച്ച് ചോദിക്കപ്പെടുകയില്ല എന്ന് 55: 39 ല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാ ന്തന്മാരും കുഫ്ഫാറുകളും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും. അവര്‍ വാ യിച്ച, കേട്ട, തൊട്ട ഗ്രന്ഥം അവര്‍ക്കെതിരെ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊ ണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. അല്ലാഹ്, അല്ലാഹ് എന്ന് നാവുകൊണ്ട് പറയുന്ന 8: 22 ല്‍ പറഞ്ഞ ഈ ദുഷ്ടജീവികള്‍ ഹൃദയത്തില്‍ പി ശാചിനെയാണ് സൂക്ഷിക്കുന്നതെന്ന് 8: 48; 43: 36-39; 59: 16-17 തുടങ്ങിയ സൂക്തങ്ങളി ല്‍ വായിച്ചിട്ടുള്ളതാണ്. 2: 165-167; 6: 55; 7: 40 വിശദീകരണം നോക്കുക.