( അല്‍ ഖസസ് ) 28 : 8
فَالْتَقَطَهُ آلُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗ إِنَّ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا كَانُوا خَاطِئِينَ
ഫിര്‍ഔനിന്‍റെ വീട്ടുകാര്‍ അവനെ പൊക്കിയെടുത്തു-അവന്‍ അവര്‍ക്കൊരു ശത്രുവും ദുഃഖനിമിത്തവുമാകുന്നതിനുവേണ്ടി, നിശ്ചയം, ഫിര്‍ഔനും ഹാ മാനും ഇരുവരുടെയും പട്ടാളക്കാരും തന്നെയായിരുന്നു തെറ്റുകാര്‍.
ഫിര്‍ഔനും അവന്‍റെ മന്ത്രിയായ ഹാമാനും ഇരുവരുടെയും പട്ടാളക്കാരും ഇ സ്റാഈല്‍ വംശജരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിച്ചുകൊണ്ട് ആണ്‍മക്കളെ അറുകൊല ചെയ്യുന്ന തെറ്റുചെയ്തുകൊണ്ടിരുന്നതിനാലാണ് മൂസായുടെ മാതാവി ന് കുട്ടിയെ പെട്ടിയിലാക്കി നദിയില്‍ ഒഴുക്കേണ്ടി വന്നതും അങ്ങനെ കുട്ടി കൊട്ടാര ത്തില്‍ എത്തിപ്പെടാന്‍ ഇടയായതും. 26: 18-22; 40: 36-37 വിശദീകരണം നോക്കുക.