وَأَصْبَحَ الَّذِينَ تَمَنَّوْا مَكَانَهُ بِالْأَمْسِ يَقُولُونَ وَيْكَأَنَّ اللَّهَ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ مِنْ عِبَادِهِ وَيَقْدِرُ ۖ لَوْلَا أَنْ مَنَّ اللَّهُ عَلَيْنَا لَخَسَفَ بِنَا ۖ وَيْكَأَنَّهُ لَا يُفْلِحُ الْكَافِرُونَ
ഇന്നലെ ആരാണോ അവന്‍റെ സ്ഥാനം ആഗ്രഹിച്ചത് അവര്‍ അടുത്ത പ്രഭാത ത്തില്‍ പറയുകയായി: ഓ കഷ്ടം! അല്ലാഹു തന്‍റെ അടിമകളില്‍ അവന്‍ ഉദ്ദേശി ക്കുന്നവര്‍ക്ക് വിഭവങ്ങള്‍ കണക്കില്ലാതെ നല്‍കുകയും അവന്‍റെ അടിമകളില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ കണക്കാക്കി നല്‍കുകയും ചെയ്യു ന്നു, അല്ലാഹുവിന്‍റെ അനുഗ്രഹം ഞങ്ങളുടെമേല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞ ങ്ങളും വിഴുങ്ങപ്പെടുകതന്നെ ചെയ്യുമായിരുന്നു, ഓ കഷ്ടം! കാഫിറുകള്‍ ഒ രിക്കലും വിജയം വരിക്കുന്നവരാവുകയില്ല.
ഒരു വ്യക്തിയെയോ ജനതയെയോ അല്ലാഹു ശിക്ഷിക്കുന്നത് മറ്റുള്ളവര്‍ അതില്‍ നിന്ന് പാഠം പഠിച്ച് കര്‍മ്മങ്ങള്‍ നന്നാക്കിത്തീര്‍ക്കുന്നതിനുവേണ്ടിയാണ്. എന്നാല്‍ മുഴു വന്‍ ആളുകളും അക്രമികളും തെമ്മാടികളുമായി മാറുമ്പോള്‍ ആ നാടിനെ മൊത്തം ന ശിപ്പിക്കുകയാണുണ്ടാവുക. ഇനി പ്രവാചകന്മാര്‍ വരാനില്ലാത്തതിനാല്‍ പ്രപഞ്ചം അതി ന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ഉപയോഗപ്പെ ടുത്തി ജീവിക്കുന്ന ഒരാളും ലോകത്തൊരിടത്തും ഇല്ലാതാകുമ്പോഴാണ് ലോകത്തിന്‍റെ അന്ത്യം സംഭവിക്കുക. നാഥന്‍റെ മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം 35: 32 ല്‍ പറഞ്ഞപ്രകാരം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയിലെ ഫുജ്ജാറുകള്‍ ഇന്ന് അത് സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റു മനുഷ്യര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യുന്നില്ല. അങ്ങനെ അവര്‍ 6: 26 ല്‍ പറഞ്ഞ പ്രകാരം സ്വന്തത്തെത്തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടു കൂടി കല്ലുകളാലും മരങ്ങളാലും 'ഇതാ ഒരു കാഫിര്‍, ഇവനെ പിടിച്ച് വധിക്കുക' എ ന്ന് വിളിച്ചുപറയപ്പെടുന്നതും അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായ ത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ ശപിക്കപ്പെട്ട ഇക്കൂട്ടരെ വധിക്കുന്നതുമാണ്. അപ്പോള്‍ മാത്രമാണ് അദ്ദിക്ര്‍ ആയിരുന്നു യഥാര്‍ത്ഥ ഗ്രന്ഥം എന്ന് ഫുജ്ജാറുകള്‍ക്ക് ബോധ്യം വരിക എന്ന് 38: 8 ല്‍ അവര്‍ വായിച്ചിട്ടുള്ളതാണ്. 23: 117; 28: 37, 40 വിശദീകരണം നോക്കുക.