( അല്‍ ഖസസ് ) 28 : 87

وَلَا يَصُدُّنَّكَ عَنْ آيَاتِ اللَّهِ بَعْدَ إِذْ أُنْزِلَتْ إِلَيْكَ ۖ وَادْعُ إِلَىٰ رَبِّكَ ۖ وَلَا تَكُونَنَّ مِنَ الْمُشْرِكِينَ

അല്ലാഹുവിന്‍റെ സൂക്തങ്ങളെത്തൊട്ട് അത് നിന്നിലേക്ക് അവതരിപ്പിക്കപ്പെ ട്ടതിന് ശേഷം നിന്നെ തടയാതിരിക്കുകയും ചെയ്യട്ടെ, നീ നിന്‍റെ നാഥനിലേ ക്ക് ക്ഷണിക്കുകയും ചെയ്യുക, നീ ഒരിക്കലും അല്ലാഹുവിന്‍റെ അധികാരാ വകാശങ്ങളില്‍ പങ്ക് ചേര്‍ക്കുന്നവരില്‍ പെട്ടവനുമാകരുത്.

6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന പ്രപഞ്ചനാഥനിലേക്ക് ക്ഷണിക്കേണ്ടത് 41: 41 ല്‍ പറഞ്ഞ അജയ്യഗ്രന്ഥമായ 'അദ്ദിക്ര്‍' കൊണ്ടാണ്. 30: 31-32 ല്‍ പറഞ്ഞ പ്രകാരം വി വിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായിത്തീരാതെയും 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായിത്തീരാതെയും 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘത്തില്‍ പെടാതെയും ജീവിച്ച് 58: 22 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ ഏക സംഘത്തില്‍ ഉള്‍പ്പെടാ ന്‍ അദ്ദിക്ര്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. 2: 120-121; 12: 108; 42: 13-15 വിശദീകര ണം നോക്കുക.