وَمَا كُنْتَ تَرْجُو أَنْ يُلْقَىٰ إِلَيْكَ الْكِتَابُ إِلَّا رَحْمَةً مِنْ رَبِّكَ ۖ فَلَا تَكُونَنَّ ظَهِيرًا لِلْكَافِرِينَ
നിന്നിലേക്ക് ഈ ഗ്രന്ഥം ഇട്ടുകിട്ടപ്പെടുമെന്ന് നീ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, -നിന്‍റെ നാഥനില്‍ നിന്നുള്ള ഒരു കാരുണ്യമായിട്ടല്ലാതെ, അപ്പോള്‍ നീ കാഫി റുകള്‍ക്ക് ഒരു സഹായിയായിരിക്കരുത്.
നിരക്ഷരനായ പ്രവാചകന്‍ കാരുണ്യമായ അദ്ദിക്ര്‍ ലഭിക്കുമെന്ന് ഒരിക്കലും പ്ര തീക്ഷിക്കുന്നവനായിരുന്നില്ല. എന്നാല്‍ സൂക്തം: 68 ല്‍ പറഞ്ഞതുപോലെ സര്‍വ്വലോ കങ്ങളുടെയും ഉടമയായ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തിന് തെരഞ്ഞെടുക്കുകയും അവന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ഏറ്റ വും വലിയ അനുഗ്രഹവും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവുമായ അദ്ദിക്റിനെ മൂ ടിവെക്കുന്ന കാഫിറുകളും അക്രമികളുമായവരെ നീ സഹായിക്കുന്നവനും അവര്‍ക്കുവേ ണ്ടി വാദിക്കുന്നവനും ആകരുത് എന്നെല്ലാമാണ് പ്രവാചകനെയും അതുവഴി വിശ്വാസി കളെയും സൂക്തം പഠിപ്പിക്കുന്നത്. അവരുടെ താല്‍പര്യത്തിനനുസരിച്ച് അദ്ദിക്ര്‍ പറ യുകയോ പറയാതിരിക്കുകയോ ചെയ്യരുതെന്നും നാഥന്‍ ഉദ്ദേശിച്ച ആശയത്തിലും ശൈലിയിലും മാത്രമേ പറയാവൂ എന്നുമാണ് വിശ്വാസികളെ ഉണര്‍ത്തുന്നത്. 10: 15- 16, 58; 25: 33-34; 28: 50 വിശദീകരണം നോക്കുക.