നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(29) അന്‍കബൂത്ത്
41-ാം സൂക്തത്തില്‍ അല്ലാഹുവിനെക്കൂടാതെ സംരക്ഷകരെ തെരഞ്ഞെടുക്കുന്ന വരുടെ ഉപമ ചിലന്തിയെപ്പോലെയാണ് എന്ന് പറഞ്ഞതില്‍ നിന്നാണ് അന്‍കബൂത്ത്- ചിലന്തി-എന്ന പേര് സൂറത്തിന് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തില്‍ എത്യോ പ്യയിലേക്കുള്ള ആദ്യ പാലായനത്തോടനുബന്ധിച്ച് അവതരിച്ചിട്ടുള്ളതാണ് 69 സൂക്ത ങ്ങളടങ്ങിയ ഈ സൂറത്ത്. മനുഷ്യരില്‍ ആരാണ് ജീവിതലക്ഷ്യം മനസ്സിലാക്കി പ്രവര്‍ ത്തിക്കുന്നതെന്നും ആരാണ് ലക്ഷ്യബോധം നഷ്ടപ്പെട്ട് പ്രജ്ഞയറ്റവരായി അവരവരെ നഷ്ടപ്പെടുത്തുന്നതെന്നും പരീക്ഷിച്ചറിയാനാണ് അവരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ള ത്. അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന വിധത്തിലുള്ള ആചാരാനു ഷ്ഠാനങ്ങള്‍ നിര്‍ബന്ധിച്ച് കല്‍പിക്കുന്നവര്‍ മാതാപിതാക്കളാണെങ്കില്‍ പോലും അവരെ അനുസരിക്കരുതെന്ന് കല്‍പിക്കുന്നു. വിവരമുള്ളവരാണെന്ന് അഹങ്കരിച്ച് നടക്കുന്ന കപടവിശ്വാസികള്‍ അവരുടെ പാപഭാരത്തിനുപുറമെ യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ അറിയാതെ അനുയായികളെ നരകത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോയതിന്‍റെ പാ പഭാരവും കൂടി വഹിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
നൂഹ്, ഇബ്റാഹീം, ലൂത്ത്, ശുഐബ് തുടങ്ങിയ പ്രവാചകന്മാരെയെല്ലാം അവരവ രുടെ ജനതയിലേക്ക് 'നിങ്ങള്‍ അല്ലാഹുവിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവനെ ഹൃദയത്തില്‍ സൂക്ഷിച്ച് കൊണ്ടിരിക്കുന്നവരുമാകുവീന്‍, അവനിലേക്കുതന്നെയാണ് നി ങ്ങളുടെയെല്ലാം മടക്കം' എന്ന് ഉണര്‍ത്തുന്നതിനാണ് നിയോഗിച്ചിട്ടുണ്ടായിരുന്നത്. എ ന്നാല്‍ ആ ജനതകള്‍ അവരെയെല്ലാം കളവാക്കി തള്ളിക്കളഞ്ഞപ്പോള്‍ അവരെ നശിപ്പിച്ച കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് എക്കാലത്തുമുള്ളവരെ അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ഉണര്‍ത്തുന്നു. ഭൗതികജീവിത കാഴ്ചപ്പാട് വേണ്ടുവോളമുണ്ടായിരുന്ന ആദ്, സമൂദ് ജനതക ളും, മൂസായുടെ ജനതയിലെ ഖാറൂനും ഫിര്‍ഔനും ഹാമാനുമെല്ലാം പിശാചിന്‍റെ പ്രേ രണയിലകപ്പെട്ട് അഹങ്കാരികളും അക്രമികളുമായി മാറിയപ്പോള്‍ നശിപ്പിക്കപ്പെട്ടവരാ വുകയാണുണ്ടായതെന്ന് ഉണര്‍ത്തുന്നു. വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപ ത്രമായ അദ്ദിക്റിനാണ് നമസ്കാരത്തെക്കാളും മറ്റെന്തിനെക്കാളും പ്രാധാന്യം നല്‍കേണ്ട തെന്ന് പഠിപ്പിക്കുന്നു. ഗ്രന്ഥത്തിലെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുന്നവര്‍ കാഫിറുകളും അക്രമികളുമാണെന്നും, അദ്ദിക്ര്‍ വിശ്വാസികളായ ഒരു ജനതക്ക് കാരു ണ്യവും അനുസ്മരണവുമാണെന്നും പഠിപ്പിക്കുന്നു.
പ്രപഞ്ചനാഥനെ സേവിച്ചുകൊണ്ട് ജീവിക്കുന്നതിന് ഒരു നാട്ടില്‍ സ്വാതന്ത്ര്യമില്ലെ ങ്കില്‍ വിശ്വാസികള്‍ അതിനുവേണ്ടി സ്വാതന്ത്ര്യമുള്ള നാട്ടിലേക്ക് പാലായനം ചെയ്യണ മെന്നും, എല്ലാ ജീവജാലങ്ങളുടെയും ഭക്ഷണവിഭവങ്ങള്‍ സ്രഷ്ടാവിന്‍റെ പക്കലാണുള്ള തെന്നും പഠിപ്പിക്കുന്നു. ആകാശഭൂമികളെ സൃഷ്ടിച്ചത് ആരാണ്, ആരാണ് സൂര്യനെയും ചന്ദ്രനെയും വിധേയമാക്കിയത്, ആരാണ് മഴ വര്‍ഷിപ്പിച്ച് ഭൂമിയെ ജീവിപ്പിക്കുന്നത് എ ന്നെല്ലാം ചോദിച്ചാല്‍ 'അല്ലാഹു' എന്ന് ഉത്തരം പറയുന്നവരാണ് എക്കാലത്തുമുള്ള കാ ഫിറുകള്‍. എന്നാല്‍ അവര്‍ പ്രായോഗിക ജീവിതത്തില്‍ അതിനെ സാക്ഷ്യപ്പെടുത്തി ജീ വിക്കാത്ത തെമ്മാടികളാണ്. അല്ലാഹു ഉദ്ദേശിച്ച ആശയത്തിന് വിരുദ്ധമായി ഗ്രന്ഥത്തെ വളച്ചൊടിക്കുകയും അല്ലെങ്കില്‍ അത് വന്നുകിട്ടിയിട്ട് അതിനെ തള്ളിപ്പറയുകയും ചെ യ്യുന്നവരാണ് ഏറ്റവും വലിയ അക്രമികളെന്നും അത്തരം കാഫിറുകള്‍ക്ക് നരകക്കുണ്ഠ ത്തിലാണ് പാര്‍പ്പിടമെന്നും മുന്നറിയിപ്പ് നല്‍കുന്നതാണ് 68-ാം സൂക്തമെങ്കില്‍, നിശ്ച യം നാഥനെ അദ്ദിക്റില്‍ നിന്ന് കണ്ടുകൊണ്ട് ചരിക്കുന്നവരോടൊപ്പമാണ് നാഥന്‍ ഉള്ളതെന്ന ആശയത്തില്‍ അവസാനിക്കുന്നതാണ് 69-ാം സൂക്തം.