( അന്‍കബൂത്ത് ) 29 : 14

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ الطُّوفَانُ وَهُمْ ظَالِمُونَ

നിശ്ചയം, നാം നൂഹിനെ അവന്‍റെ ജനതയിലേക്ക് അയക്കുകയുണ്ടായി; അ ങ്ങനെ അവന്‍ ആയിരം വര്‍ഷത്തില്‍ നിന്ന് അമ്പത് വര്‍ഷം ഒഴികെ അവര്‍ക്കി ടയില്‍ താമസിക്കുകയുണ്ടായി, അങ്ങനെ അവര്‍ അക്രമികളായപ്പോള്‍ പ്രളയം അവരെ പിടികൂടി.

 ആദ്യകാലഘട്ടങ്ങളില്‍ മനുഷ്യന്‍റെ ആകാരവും ആയുസ്സും മെയ്യൂക്കുമെല്ലാം വള രെ കൂടുതലുണ്ടായിരുന്നു. കാലക്രമേണ അതെല്ലാം ചുരുങ്ങിവരികയാണുണ്ടായത്. ആ ദ്യത്തെ പ്രവാചകനായ നൂഹ് തൊള്ളായിരത്തി അമ്പത് വര്‍ഷക്കാലം തന്‍റെ ജനതയി ല്‍ പ്രബോധനം ചെയ്തുവെങ്കിലും ഏതാനും ചിലര്‍ മാത്രമാണ് വിശ്വാസം സ്വീകരി ക്കാന്‍ തയ്യാറായത്. അവസാനം ആ ജനതയില്‍ ഒരാളും വിശ്വാസിയാകാനില്ലെന്ന് കണ്ട പ്പോള്‍ നാഥന്‍ നൂഹിനോട് ഇവര്‍ക്കും എനിക്കുമിടയില്‍ ഒരു തീരുമാനം കല്‍പിക്ക ണമെന്ന് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. അങ്ങനെ ഇവരില്‍ ഒരാളെ യും ബാക്കിയാക്കരുതേ, അവര്‍ ഫാജിറുകളെയും കുഫ്ഫാറുകളെയും പ്രസവിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് നൂഹ് പ്രാര്‍ത്ഥിക്കുകയും, അതിനെത്തുടര്‍ന്ന് നാഥന്‍റെ നിര്‍ ദ്ദേശത്തിലും മേല്‍നോട്ടത്തിലും കപ്പലുണ്ടാക്കി വിശ്വാസികളെ അതില്‍ കയറ്റി രക്ഷപ്പെ ടുത്തുകയും അക്രമികളും ഭ്രാന്തന്മാരുമായ-നൂഹിന്‍റെ ഭാര്യയും മകനും ഉള്‍പ്പെട്ട ആ ജ നതയെ പ്രളയത്തില്‍ മുക്കി നശിപ്പിക്കുകയുമാണുണ്ടായത്. 3: 7 ല്‍ വിവരിച്ച പ്രകാരം പ്ര വാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണ്. സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുകയുള്ളൂ. 11: 40; 26: 105-121; 28: 59; 71: 25-27 വിശദീകരണം നോക്കുക.