( അന്‍കബൂത്ത് ) 29 : 13

وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَعَ أَثْقَالِهِمْ ۖ وَلَيُسْأَلُنَّ يَوْمَ الْقِيَامَةِ عَمَّا كَانُوا يَفْتَرُونَ

തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം മറ്റുള്ളവരുടെ പാ പഭാരങ്ങളും അവര്‍ വഹിക്കേണ്ടി വരികതന്നെ ചെയ്യും, അവര്‍ കെട്ടിച്ചമച്ചു കൊണ്ടിരുന്നതിനെക്കുറിച്ച് വിധിദിവസം അവര്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും!

പാപഭാരം വഹിക്കുന്ന ഒരാളും തന്നെ മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ല എന്ന് 6: 164; 17: 15; 35: 18; 39: 7; 53: 38 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്ന കപടവിശ്വാസികള്‍ സ്വന്തം പാപഭാരത്തോടൊ പ്പം ഗ്രന്ഥത്തിലെ സൂക്തങ്ങളെ വളച്ചൊടിച്ചുകൊണ്ടും കള്ളം കെട്ടിച്ചമച്ചുകൊണ്ടും അ നുയായികളെ വഴിപിഴപ്പിച്ചതിനുള്ള പാപഭാരവും കൂടി വഹിക്കേണ്ടിവരും. എന്നാല്‍ അ നുയായികള്‍ക്ക് അവരുടെ ശിക്ഷ ഒഴിവായി കിട്ടുകയുമില്ല. മാത്രമല്ല, എല്ലാ തിന്മകളും ഇല്ലാതാക്കാനും മനുഷ്യരുടെ ഐക്യം നിലനിര്‍ത്താനും ജനങ്ങളെ ഉണര്‍ത്താനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ ജനങ്ങളില്‍ നിന്ന് മൂടിവെച്ചതിനാല്‍ ലോകത്ത് നടക്കുന്ന എല്ലാ തി ന്മകളുടെയും പാപഭാരം കൂടി കപടവിശ്വാസികളായ മനുഷ്യപ്പിശാചുക്കള്‍ വഹിക്കേണ്ടിവ രുന്നതാണ്. 16: 24-25; 28: 62-64; 36: 12 വിശദീകരണം നോക്കുക.