( അന്‍കബൂത്ത് ) 29 : 16

وَإِبْرَاهِيمَ إِذْ قَالَ لِقَوْمِهِ اعْبُدُوا اللَّهَ وَاتَّقُوهُ ۖ ذَٰلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ

-ഇബ്റാഹീമിനെയും; അവന്‍ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ അല്ലാഹുവിനെ സേവിച്ചുകൊണ്ടിരിക്കുകയും അവനെ സൂക്ഷിക്കുകയും ചെ യ്യുക, അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഉത്തമം, നിങ്ങള്‍ അറിവുള്ളവര്‍ തന്നെ യാണെങ്കില്‍.

എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും നരകക്കുണ്ഠത്തിലേക്കുള്ളവരാണ്. ഇന്ന് അന്ത്യപ്രവാചകന്‍റെ ജനതയില്‍ പെട്ട ഏതൊരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളണം. അങ്ങനെ നിലകൊള്ളാത്ത ആയിരത്തില്‍ 999 ഫുജ്ജാറുകളും കള്ളവാദികളെ പിന്‍പറ്റി ജീവിക്കുകവഴി 4: 118; 7: 179 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തിലേക്കുള്ളവരാണ്. 2: 62; 3: 21-22; 6: 31-33 വി ശദീകരണം നോക്കുക.