( അന്‍കബൂത്ത് ) 29 : 17

إِنَّمَا تَعْبُدُونَ مِنْ دُونِ اللَّهِ أَوْثَانًا وَتَخْلُقُونَ إِفْكًا ۚ إِنَّ الَّذِينَ تَعْبُدُونَ مِنْ دُونِ اللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَابْتَغُوا عِنْدَ اللَّهِ الرِّزْقَ وَاعْبُدُوهُ وَاشْكُرُوا لَهُ ۖ إِلَيْهِ تُرْجَعُونَ

നിശ്ചയം, നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ വിഗ്രഹങ്ങളെ സേവിച്ചുകൊണ്ടി രിക്കുകയും കള്ളം സൃഷ്ടിച്ചുകൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത്, നിശ്ചയം അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ സേവിച്ചുകൊണ്ടിരിക്കുന്നവര്‍ ആരോ, അവ ര്‍ നിങ്ങള്‍ക്കുള്ള ഭക്ഷണവിഭവങ്ങള്‍ അധീനപ്പെടുത്തിയവരല്ല, അപ്പോള്‍ നി ങ്ങള്‍ അല്ലാഹുവിന്‍റെ പക്കല്‍ നിങ്ങളുടെ ഭക്ഷണവിഭവങ്ങള്‍ അന്വേഷിക്കു കയും നിങ്ങള്‍ അവനെ സേവിച്ചുകൊണ്ടിരിക്കുകയും നിങ്ങള്‍ അവനോട് ന ന്ദി പ്രകടിപ്പിക്കുകയും ചെയ്യുക, അവനിലേക്ക് തന്നെയാണ് നിങ്ങള്‍ തിരിച്ചയ ക്കപ്പെടുന്നത്.

ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളും അവതരിപ്പിച്ചത് പ്രപഞ്ചനാഥനെ പരിചയപ്പെടു ത്തുന്നതിനും അവനെ സേവിച്ചുകൊണ്ട് ജീവിക്കുന്നവരാകുന്നതിനും വേണ്ടിയാണ്. എ ന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ ഉപയോഗപ്പടുത്താത്തത് കാരണം അവര്‍ പ്രപ ഞ്ചനാഥനിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി ശുപാര്‍ശക്കാരെയും മധ്യവര്‍ത്തികളെയും വെച്ചുപുലര്‍ത്തുകയും അവര്‍ക്ക് നേര്‍ച്ചവഴിപാടുകള്‍ നടത്തുകയും മന്ത്ര-മാരണ പ്രവ ര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുകവഴി പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന 25: 17-18 ല്‍ പറഞ്ഞ കെട്ടജനതയായി അധഃപതിച്ചിരിക്കുകയാണ്. വിധിദിവസം അവര്‍ക്കെ തിരായി അവര്‍ കണ്ട-തൊട്ട-കേട്ട-വായിച്ച സൂക്തങ്ങളും പ്രവാചകന്‍ തന്നെയും സാ ക്ഷിനില്‍ക്കുകയും വാദിക്കുകയും ചെയ്യുമെന്ന് 25: 27-30 ല്‍ പറഞ്ഞിട്ടുണ്ട്. 1: 7; 2: 159-161; 4: 140 വിശദീകരണം നോക്കുക.