( അന്‍കബൂത്ത് ) 29 : 18

وَإِنْ تُكَذِّبُوا فَقَدْ كَذَّبَ أُمَمٌ مِنْ قَبْلِكُمْ ۖ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ

ഇനി നിങ്ങള്‍ കളവാക്കി തള്ളിപ്പറയുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം നി ങ്ങള്‍ക്കുമുമ്പുള്ള സമുദായങ്ങളും കളവാക്കി തള്ളിപ്പറഞ്ഞിട്ടുണ്ട്, വ്യക്തമായി എത്തിച്ചുതരിക എന്നതല്ലാതെ പ്രവാചകന്‍റെമേല്‍ ബാധ്യതയൊന്നുമില്ല.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുക മാത്രമാണ് പ്രവാചകന്‍റെയും വിശ്വാസികളുടെ യും ബാധ്യത. ജനങ്ങള്‍ അത് തള്ളിപ്പറയുന്നുണ്ടെങ്കില്‍ തന്‍റെ അടിമകളുടെ കുറ്റങ്ങള്‍ വലയം ചെയ്യാനും വീക്ഷിക്കാനും ആദ്യവും അന്ത്യവുമില്ലാത്ത ഉറക്കവും മയക്കവുമില്ലാത്ത പ്രപഞ്ചനാഥന്‍ തന്നെ മതി എന്നാണ് സൂക്തം പറയുന്നത്. 2: 39; 5: 67; 28: 50 വിശദീകരണം നോക്കുക.