( അന്‍കബൂത്ത് ) 29 : 22

وَمَا أَنْتُمْ بِمُعْجِزِينَ فِي الْأَرْضِ وَلَا فِي السَّمَاءِ ۖ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ

ഭൂമിയിലോ ആകാശത്തോ നിങ്ങള്‍ക്ക് അവനെ പരാജയപ്പെടുത്താന്‍ കഴിയുക യില്ല, അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നും സഹായിക ളില്‍ നിന്നും ആരും ഇല്ലതാനും.

പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നോ സഹായികളില്‍ നിന്നോ ആരും തന്നെയില്ല, അപ്പോള്‍ നിങ്ങള്‍ ആ അല്ലാഹുവിനെക്കുറിച്ച് മനുഷ്യരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്നില്ലെയോ എന്ന് 32: 4 ല്‍ വായി ക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ നാഥനെക്കുറിച്ച് മ നുഷ്യരെ ഉണര്‍ത്തുന്ന അദ്ദിക്റിനെ വിസ്മരിച്ച് ഒരു കെട്ട ജനതയായിത്തീര്‍ന്നിരിക്കു ന്നു എന്ന് 25: 18 ല്‍ പറഞ്ഞിട്ടുണ്ട്. 16: 45-46; 40: 60; 43: 84 വിശദീകരണം നോക്കുക.