( അന്‍കബൂത്ത് ) 29 : 23
وَالَّذِينَ كَفَرُوا بِآيَاتِ اللَّهِ وَلِقَائِهِ أُولَٰئِكَ يَئِسُوا مِنْ رَحْمَتِي وَأُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ
അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ കൊണ്ടും അവനെ കണ്ടുമുട്ടുമെന്നതിനെക്കൊ ണ്ടും നിഷേധിക്കുന്നവരാകട്ടെ, അക്കൂട്ടര്‍ എന്‍റെ കാരുണ്യത്തില്‍ നിരാശരായി രിക്കുന്നു, അക്കൂട്ടര്‍ക്ക് വേദനാജനകമായ ശിക്ഷയുമാണുള്ളത്.
1: 7 ല്‍ പറഞ്ഞ പ്രകാരം അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാ സികളും അവരുടെ അനുയായികളും കാരുണ്യമായ അദ്ദിക്റിന്‍റെ കാര്യത്തില്‍ ആശയറ്റവരാണ്. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ സത്യപ്പെടുത്തി ജീ വിക്കാത്ത ഏതൊരു ഫുജ്ജാറും മരണപ്പെടുമ്പോള്‍ നാഥന്‍ അവനോട്/അവളോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 58-59 ല്‍ പറഞ്ഞിട്ടുണ്ട്. 18: 100-105; 25: 21-23; 28: 86 വിശദീകരണം നോക്കുക.