وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ إِلَّا الَّذِينَ ظَلَمُوا مِنْهُمْ ۖ وَقُولُوا آمَنَّا بِالَّذِي أُنْزِلَ إِلَيْنَا وَأُنْزِلَ إِلَيْكُمْ وَإِلَٰهُنَا وَإِلَٰهُكُمْ وَاحِدٌ وَنَحْنُ لَهُ مُسْلِمُونَ
വേദത്തിന്റെ ആളുകളോട് ഏറ്റവും നല്ലതുകൊണ്ടല്ലാതെ നീ സംവദിക്കുക യുമരുത്-അവരില്‍നിന്നുള്ള അക്രമികളായവരോടൊഴികെ, നിങ്ങള്‍ പറയുക യും ചെയ്യുക: നിശ്ചയം ഞങ്ങള്‍ ഞങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടതുകൊ ണ്ടും നിങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടതുകൊണ്ടും വിശ്വസിച്ചിരിക്കുന്നു, ഞ ങ്ങളുടെ ഇലാഹും നിങ്ങളുടെ ഇലാഹും ഏകനാണ്, ഞങ്ങള്‍ അവന് സര്‍വ്വ സ്വം സമര്‍പ്പിച്ചവരുമാകുന്നു.
ഏറ്റവും നല്ലതായ അദ്ദിക്ര്‍ കൊണ്ട് മാത്രമേ മുമ്പ് വേദം നല്‍കപ്പെട്ടവരോട് സം വാദം നടത്താവൂ എന്നാണ് കല്പിക്കുന്നത്. ആത്മാവ് ഒന്നായ മുമ്പ് അവതരിപ്പിക്കപ്പെ ട്ട എല്ലാ ഗ്രന്ഥങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നവരും സ്രഷ്ടാവിനെ ഏകനായ ഇലാ ഹായി അംഗീകരിക്കുന്നവരും ഞങ്ങള്‍ ഞങ്ങളെയും ഞങ്ങളുടേതുമെല്ലാം അവന് സമര് പ്പിക്കുന്ന വരുമാണ് എന്ന് പറയാനുമാണ് വിശ്വാസികള്‍ കല്പിക്കപ്പെട്ടിട്ടുള്ളത്. എന്നാ ല്‍ ഫുജ്ജാറുകളായ അക്രമികളോട് അഥവാ അറിഞ്ഞിട്ട് മൂടിവെച്ച് തര്‍ക്കിക്കാന്‍ വരുന്ന കപടവിശ്വാസികളോട് വളരെ കര്‍ക്കശമായി പെരുമാറണമെന്നും അവരുടെ മനസ്സില്‍ തറക്കുന്ന വാക്കുകള്‍ പറഞ്ഞ് അവരോട് ജിഹാദ് ചെയ്യണമെന്നുമാണ് 4: 63; 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളിലൂടെ കല്പിച്ചിട്ടുള്ളത്. 2: 136; 16: 125; 21: 108 വിശദീകരണം നോക്കുക.