( അന്‍കബൂത്ത് ) 29 : 47

وَكَذَٰلِكَ أَنْزَلْنَا إِلَيْكَ الْكِتَابَ ۚ فَالَّذِينَ آتَيْنَاهُمُ الْكِتَابَ يُؤْمِنُونَ بِهِ ۖ وَمِنْ هَٰؤُلَاءِ مَنْ يُؤْمِنُ بِهِ ۚ وَمَا يَجْحَدُ بِآيَاتِنَا إِلَّا الْكَافِرُونَ

അപ്രകാരം നിന്നിലേക്കും നാം ഗ്രന്ഥം അവതരിപ്പിച്ചു, അപ്പോള്‍ നാം ഗ്രന്ഥം നല്‍കിയിട്ടുള്ളവരാരോ, അവര്‍ അതുകൊണ്ട് വിശ്വസിക്കുന്നതാണ്, ഇക്കൂട്ട രിലും അതുകൊണ്ട് വിശ്വസിക്കുന്നവരുണ്ട്, കാഫിറുകളല്ലാതെ നമ്മുടെ സൂ ക്തങ്ങളെക്കൊണ്ട് വിരോധം വെച്ച് തര്‍ക്കിക്കുകയുമില്ല.

 പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട അറബി അറിയാത്ത ഇതര ജനവിഭാഗങ്ങള്‍ ഇന്ന് അദ്ദിക്റിനോട് വിരോധം വെച്ച് തര്‍ക്കിക്കുന്നവരല്ല. അവര്‍ അറബി ഖുര്‍ആനാണ് നാഥന്‍റെ ഗ്രന്ഥമെന്നും അത് പ്രവാചകന്‍റെ ജനതക്ക് മാത്രമുള്ളതാണെന്നും തെറ്റിദ്ധരി ച്ചിരിക്കുകയാണെന്ന് മാത്രം. എന്നാല്‍ അദ്ദിക്റിന്‍റെ അടിസ്ഥാനത്തില്‍ വിശ്വാസം രൂപപ്പെടുത്താതെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്ന ഫുജ്ജാറുകളാണ് അദ്ദിക്റിനോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസിയാണോ കാഫിറാണോ എന്ന് തിരിച്ചറിയാത്ത, ആത്മാവിനെ അദ്ദിക്ര്‍ എന്ന ഗ്രന്ഥം ഉപയോഗപ്പടുത്തി ശുദ്ധിയാക്കാന്‍ തയ്യാറാകാത്ത അവര്‍ക്ക് അദ്ദിക്ര്‍ നല്‍കരുതെന്നാണ് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. അവര്‍ ഗ്രന്ഥത്തിന്‍റെ ശരീരമായ അറബി ഖുര്‍ആനും ജീവ നായ അര്‍ത്ഥവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യും. എന്നാല്‍ ആത്മാവായ അദ്ദിക്ര്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുകയില്ല. ഇത്തരം ഫുജ്ജാറുകള്‍ ആവര്‍ത്തിച്ച് വാ യിക്കപ്പെടേണ്ട ഗ്രന്ഥം തെളിവും സത്യവും പ്രകാശവുമായ അദ്ദിക്ര്‍ മാത്രമാണെന്നും അദ്ദിക്ര്‍ തന്നെയാണ് 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിക്കപ്പെട്ടത് എന്നും 16: 43-44; 21: 24; 41: 43; 53: 56 തുടങ്ങിയ സൂക്തങ്ങളില്‍ വായിക്കുന്നുണ്ടെങ്കിലും അദ്ദിക്റിനോട് വി രോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നവരാണ്. എല്ലാം പഠിച്ച് തികഞ്ഞവരാണെന്ന് അഹങ്കരിക്കുന്നവരും ഗ്രന്ഥത്തിന്‍റെ 40 പേരുകളില്‍ ഒന്നുപോലും ലോകരോട് പറയാ ത്തവരുമായ കപടവിശ്വാസികള്‍ അനുയായികളോട് പറയുക 'അദ്ദിക്ര്‍ നിങ്ങള്‍ കേള്‍ക്കരുത്, ആ സദസ്സ് തടയുന്നതിനുവേണ്ടി നിങ്ങള്‍ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കണം, എന്നാല്‍ നിങ്ങള്‍ അതിജയിച്ചേക്കാം' എന്നാണ്. ഇത്തരം കാഫിറുകള്‍ക്ക് അവര്‍ നാഥ ന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിച്ചതിന് പ്രതിഫലമായി ശാശ്വത വീടായ ന രകക്കുണ്ഠമാണ് ഉള്ളതെന്ന് 41: 26-28 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. ഹൃദയത്തില്‍ വസിക്കു ന്ന ജിന്നുകൂട്ടുകാരനെ 7: 26 ല്‍ വിവരിച്ച ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്ത അവര്‍ മരണപ്പെടുമ്പോള്‍ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 7: 50-51; 40: 4-6; 56: 79-82 വിശദീകരണം നോക്കുക.