( അന്‍കബൂത്ത് ) 29 : 52

قُلْ كَفَىٰ بِاللَّهِ بَيْنِي وَبَيْنَكُمْ شَهِيدًا ۖ يَعْلَمُ مَا فِي السَّمَاوَاتِ وَالْأَرْضِ ۗ وَالَّذِينَ آمَنُوا بِالْبَاطِلِ وَكَفَرُوا بِاللَّهِ أُولَٰئِكَ هُمُ الْخَاسِرُونَ

നീ പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുതന്നെ മതി, അവന്‍ ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാഒന്നും അറിയുന്നവന്‍ ത ന്നെയാകുന്നു, ആരാണോ മിഥ്യകൊണ്ട് വിശ്വസിക്കുകയും അല്ലാഹുവിനെ ക്കൊണ്ട് നിഷേധിക്കുകയും ചെയ്യുന്നത്, അക്കൂട്ടര്‍ തന്നെയാണ് നഷ്ടപ്പെട്ടവ രായവര്‍.

സത്യമായ അല്ലാഹുവിലേക്കുള്ള ഏകമാര്‍ഗവും മിഥ്യയായ പിശാചിലേക്കുള്ള വിവിധ മാര്‍ഗങ്ങളും വേര്‍തിരിച്ചറിയാനുതകുന്ന ഉരക്കല്ലായ അദ്ദിക്ര്‍ ലഭിച്ചിട്ട് അത് ഉ പയോഗപ്പെടുത്താതെ കാക്കകാരണവന്‍മാരുടെ കാല്‍പാടുകള്‍ അന്ധമായി പിന്തുടരുന്നവ ര്‍ തന്നെയാണ് നമസ്കരിച്ചുതിനും നോമ്പനുഷ്ഠിച്ചതിനും ഹജ്ജും ഉംറയും ചെയ്തതി നും പിഴയായി നരകക്കുണ്ഠം സ്വീകരിക്കേണ്ടിവരുന്നവര്‍. അവര്‍ തന്നെയാണ് ഇഹവും പരവും നഷ്ടപ്പെട്ടവരും. അവര്‍ അല്ലാഹു വിനെയും പ്രവാചകനെയും സത്യമായ അദ്ദി ക്റില്‍ മൂടിവെച്ച് ജീവനായ അര്‍ത്ഥവും ശരീരമായ അറബി പാരായണവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്. പിശാ ച് അദ്ദിക്റില്‍ നിന്നാണ് എന്നെ തടഞ്ഞത് എന്ന് ഇത്തരം അക്രമികള്‍ പരലോകത്തുവെച്ച് വിലപിക്കുന്ന രംഗം 25: 18, 29-30 സൂക്തങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയത് അവര്‍ വായിക്കുന്നവരാണ്. 6: 19; 7: 8-9, 178 -179 വിശദീകരണം നോക്കുക.