( അന്‍കബൂത്ത് ) 29 : 51

أَوَلَمْ يَكْفِهِمْ أَنَّا أَنْزَلْنَا عَلَيْكَ الْكِتَابَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِي ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ

നിശ്ചയം, അവരുടെമേല്‍ വിശദീകരിച്ച് കൊടുക്കപ്പെടുന്ന ഗ്രന്ഥം നാം നിന്‍റെ മേല്‍ അവതരിപ്പിച്ചു എന്നത് അവര്‍ക്ക് ഒരു ദൃഷ്ടാന്തമായി പോരെയോ? നി ശ്ചയം അതില്‍ വിശ്വാസികളായ ജനതയ്ക്ക് ഒരു കാരുണ്യവും ഉണര്‍ത്തലും തന്നെയുണ്ട്.

 സൂക്തത്തില്‍ പറഞ്ഞ കാരുണ്യവും ഉണര്‍ത്തലും അദ്ദിക്ര്‍ തന്നെയാണ്. എന്നാല്‍ വിശ്വാസികള്‍ മാത്രമേ അതിനെ കാരുണ്യവും ഉണര്‍ത്തലുമായി അംഗീകരിച്ചുകൊണ്ട് മറ്റുള്ളവരെ ഉണര്‍ത്തുകയുള്ളൂ. കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ് രിക്കുകളും അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയരായവരും തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠ ത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 2: 39; 9: 67-68; 17: 97-98; 25: 33-34; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. 41: 41-43 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യമായ അ ദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. മറിച്ച് ഓരോരുത്തരും കണ്ട, കേട്ട, തൊട്ട, വാ യിച്ച ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ക്ക് വിരുദ്ധമായി അവര്‍ ജീവിച്ചതിനാല്‍ പ്രസ്തുത സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷിനിന്നുകൊണ്ടും അവരെ നരകക്കുണ്ഠ ത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 6: 90; 8: 22; 11: 118-120 വിശദീകരണം നോക്കുക.