( അന്‍കബൂത്ത് ) 29 : 57
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۖ ثُمَّ إِلَيْنَا تُرْجَعُونَ
എല്ലാഓരോ ആത്മാവും മരണം രുചിക്കുകതന്നെ ചെയ്യും, പിന്നെ നമ്മിലേ ക്കുതന്നെയാണ് നിങ്ങള്‍ മടക്കപ്പെടുക.
അതായത് നാലാം ഘട്ടത്തില്‍ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് ഏഴാം ഘട്ടത്തിലേ ക്കുവേണ്ടി സ്വര്‍ഗ്ഗം പണിയുന്നതിനുവേണ്ടിയാണ് എന്നബോധത്തില്‍ നിലകൊള്ളണമെന്നും ജീവിതത്തെക്കുറിച്ച് ഉത്തരം ബോധിപ്പിക്കേണ്ടത് സ്രഷ്ടാവിനോട് മാത്രമാണ് എന്നുമാണ് സൂക്തം പഠിപ്പിക്കുന്നത്. 3: 185; 21: 35; 28: 88 വിശദീകരണം നോക്കുക.