( അന്‍കബൂത്ത് ) 29 : 56

يَا عِبَادِيَ الَّذِينَ آمَنُوا إِنَّ أَرْضِي وَاسِعَةٌ فَإِيَّايَ فَاعْبُدُونِ

ഓ എന്‍റെ വിശ്വാസികളായ അടിമകളേ, നിശ്ചയം എന്‍റെ ഭൂമി വിശാലമാണ്, അപ്പോള്‍ നിങ്ങള്‍ എന്നെമാത്രം സേവിച്ചുകൊണ്ടിരിക്കുന്നവരാകുവീന്‍.

വിശ്വാസികളുടെ സംഘത്തോട് അവര്‍ താമസിക്കുന്ന നാട്ടില്‍ വിശ്വാസമനുസരി ച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ സ്വദേശം വെടിഞ്ഞ് പാലായനം ചെയ്യണമെ ന്നാണ് കല്‍പിക്കുന്നത്. എന്നാല്‍ വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് എഴുത്തും വായനയും അറിയാത്തവനാണെങ്കില്‍ കാട്ടില്‍ പോയി ഏതെങ്കിലും മരത്തിന്‍റെ മൂട് ക ടിച്ചുപിടിച്ച് നിലകൊള്ളാനും, എഴുത്തും വായനയും അറിയുന്നവനാണെങ്കില്‍ അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളാനുമാണ് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാച കനിലൂടെ പ്രവാചകന്‍റെ വിടവാങ്ങല്‍ ഹജ്ജുദിനത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുള്ള ത്. 8: 74; 16: 114; 57: 27 വിശദീകരണം നോക്കുക.