( അന്‍കബൂത്ത് ) 29 : 61

وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും സൂര്യനെയും ചന്ദ്രനെയും വിധേയ മാക്കിത്തന്നതും ആരാണ് എന്ന് നീ അവരോട് ചോദിച്ചാല്‍ അവര്‍ പറയുകതന്നെ ചെയ്യും: അല്ലാഹു എന്ന്; അപ്പോള്‍ ആരാലാണ് അവര്‍ തെറ്റിക്കപ്പെട്ടുകൊണ്ടി രിക്കുന്നത്?

മനുഷ്യര്‍ക്ക് അവരവരിലും പ്രകൃതിയിലും അല്ലാഹുവിന്‍റെ സാന്നിധ്യം വിളിച്ചറിയി ക്കുന്ന ധാരാളം പാഠങ്ങളും തെളിവുകളുമുണ്ട്. എന്നാല്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ട മ നുഷ്യപ്പിശാചുക്കളായ നേതാക്കന്മാര്‍ അനുയായികളെ അദ്ദിക്റില്‍ നിന്ന് തടഞ്ഞ് ചൈ തന്യമില്ലാത്ത ആരാധനാചടങ്ങുകളിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിട്ട് ഐഹികജീവിതത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്നതിനാല്‍ അവര്‍ അല്ലാ ഹുവിനെ വെടിഞ്ഞ് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്. അവര്‍ തന്നെയാ ണ് ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത യഥാര്‍ത്ഥ ഭ്രാന്തന്മാര്‍. 23: 84-89; 28: 62-64; 29: 43 വിശദീകരണം നോക്കുക.