( അന്‍കബൂത്ത് ) 29 : 60

وَكَأَيِّنْ مِنْ دَابَّةٍ لَا تَحْمِلُ رِزْقَهَا اللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ وَهُوَ السَّمِيعُ الْعَلِيمُ

എത്രയെത്ര ജീവജാലങ്ങളാണുള്ളത്, അവര്‍ അവരുടെ ഭക്ഷണം പേറി നടക്കു ന്നില്ല! അല്ലാഹുവാണ് അവയെയും നിങ്ങളെയും ഊട്ടുന്നത്, അവന്‍ എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനിയുമാകുന്നു.

ജീവജാലങ്ങളൊന്നും തന്നെ അവയുടെ ഭക്ഷണവും വഹിച്ച് നടക്കുന്നില്ല, അവക്കെ ല്ലാം തന്നെ സമയമാകുമ്പോള്‍ ഭക്ഷണം ലഭിക്കുന്നുമുണ്ട് എന്നിരിക്കെ നാഥന്‍റെ പ്രതിനി ധികളായി ജീവിക്കാന്‍ കല്‍പിക്കപ്പെട്ട മനുഷ്യര്‍ക്കാണോ ഭക്ഷണം സമയത്തിന് ലഭിക്കാ തിരിക്കുക. എല്ലാം അടക്കിഭരിക്കുന്ന സ്വേച്ഛാധിപനും ഏകാധിപനും സര്‍വ്വാധിപനുമാ യ സ്രഷ്ടാവിനെ അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കിയ ജ്ഞാനികള്‍ മാത്രമേ ബുദ്ധി ഉപ യോഗിച്ച് ചിന്തിക്കുകയുള്ളൂ. അത്തരം ജ്ഞാനികള്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീ വജാലങ്ങള്‍ക്ക് പ്രപഞ്ചനാഥനെ ആത്മാവുകൊണ്ട് കീര്‍ത്തനം ചെയ്യുന്നതിനും പരിശുദ്ധപ്പെടുത്തുന്നതിനും വേണ്ടി അനുകൂലമായ കാലാവസ്ഥയും വായുവും വെള്ളവും ഭക്ഷണവും ഒരുക്കിക്കൊടുക്കേണ്ട ബാധ്യത മനുഷ്യന്‍റേതാണ് എന്ന് മനസ്സിലാക്കി ജൈവകൃ ഷി ചെയ്യുന്നതിലും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലും ഏര്‍പ്പെടുന്നതാണ്. എ ന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ലോകത്തുള്ള കുഫ്ഫാറുകളായ ഫുജ്ജാറുകളെല്ലാം തന്നെ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും മനുഷ്യരില്‍ നിന്നുള്ള നര കക്കുണ്ഠത്തിലേക്കുള്ള വിറകുകളുമാണ്. അതുകൊണ്ടാണ് അവരെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ബധിരരും ഊമരുമായ ദുഷ്ട ജീവികളെന്ന് 8: 22, 55 എന്നീ സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 4: 100; 11: 6; 39: 10 വിശദീകരണം നോക്കുക.