( അന്‍കബൂത്ത് ) 29 : 68
وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ ۚ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ
അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനെക്കാള്‍ ആരാണ് ഏറ്റവും വലിയ അക്രമി? അല്ലെങ്കില്‍ സത്യം അവന് വന്നുകിട്ടിയപ്പോള്‍ അതിനെ ത ള്ളിപ്പറയുന്നവനെക്കാള്‍, ഇത്തരം കാഫിറുകള്‍ക്ക് നരകക്കുണ്ഠത്തില്‍ സങ്കേ തമില്ലെന്നോ?
സത്യമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും വളച്ചൊടിക്കുക യും ചെയ്യുന്ന കപടവിശ്വാസികളായ നേതാക്കളും അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് കപടവിശ്വാസികളെ പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ് ഏറ്റവും വലിയ അ ക്രമികളും കാഫിറുകളും. അവര്‍ക്ക് നരകക്കുണ്ഠത്തില്‍ സ്ഥലം പോരെയോ എന്നാണ് സൂക്തം ചോദിക്കുന്നത്. 2: 254; 32: 22; 39: 32 വിശദീകരണം നോക്കുക.