( അന്‍കബൂത്ത് ) 29 : 7

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ الَّذِي كَانُوا يَعْمَلُونَ

ആരാണോ വിശ്വസിക്കുകയും ആ വിശ്വാസം ജനങ്ങള്‍ക്ക് എത്തിച്ചുകൊടു ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്, അവ രുടെ തിന്മകള്‍ നാം അവരെത്തൊട്ട് മായ്ച്ചുകളയുകതന്നെ ചെയ്യുന്നതാണ്, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതായ ഏറ്റവും നല്ല പ്രവൃത്തിനോക്കി നാം അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്.

'ഏറ്റവും നല്ല പ്രവൃത്തി' പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവി നെ സഹായിക്കലാണ്. 16: 97; 25: 68-70 വിശദീകരണം നോക്കുക.