( അന്‍കബൂത്ത് ) 29 : 6

وَمَنْ جَاهَدَ فَإِنَّمَا يُجَاهِدُ لِنَفْسِهِ ۚ إِنَّ اللَّهَ لَغَنِيٌّ عَنِ الْعَالَمِينَ

ആരെങ്കിലും ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടി ത്യാഗപരിശ്രമം നടത്തുന്നു വെങ്കില്‍ അപ്പോള്‍ നിശ്ചയം അവന് വേണ്ടിത്തന്നെയാണ് അവന്‍ ത്യാഗപരിശ്ര മം നടത്തുന്നത്, നിശ്ചയം അല്ലാഹു സര്‍വ്വലോകരെത്തൊട്ടും ഐശ്വര്യവാന്‍ തന്നെയാണ്.

 ഇന്ന് വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാസിയോട് അദ്ദിക്ര്‍ കൊണ്ട് അതിനെ മൂടിവെക്കുന്ന കുഫ്ഫാറുകളോടും സൂക്തങ്ങളെ വളച്ചൊടിക്കുന്ന ക പടവിശ്വാസികളോടും അധികരിച്ച ജിഹാദ് ചെയ്യാനാണ് 9: 73; 66: 9 എന്നീ സൂക്തങ്ങളി ലൂടെ അല്ലാഹു കല്‍പിച്ചിട്ടുള്ളത്. 22: 77-78; 27: 40; 35: 15-17 വിശദീകരണം നോക്കുക.