يَا أَيُّهَا الَّذِينَ آمَنُوا إِنْ تُطِيعُوا فَرِيقًا مِنَ الَّذِينَ أُوتُوا الْكِتَابَ يَرُدُّوكُمْ بَعْدَ إِيمَانِكُمْ كَافِرِينَ
ഓ വിശ്വാസികളായവരെ, നിങ്ങള്‍ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള വിഭാഗങ്ങ ളെ അനുസരിക്കുകയാണെങ്കില്‍, നിങ്ങള്‍ വിശ്വാസികളായതിന് ശേഷം അവര്‍ നിങ്ങളെ നിഷേധത്തിലേക്ക് തള്ളിവിടുന്നതാകുന്നു.
പ്രവാചകന്‍റെ കാലത്ത് ജൂതരില്‍ നിന്നോ ക്രൈസ്തവരില്‍ നിന്നോ ഉള്ള ആരെയെ ങ്കിലും അനുസരിക്കുകയാണെങ്കില്‍ എന്നാണ് പറഞ്ഞതെങ്കില്‍ ഇന്ന് അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളായിത്തീര്‍ന്നിട്ടുള്ളവരെ വിളിച്ച് പറയുക യാണ്: വിവിധ സംഘടനകളായി പിരിഞ്ഞ് കാഫിറുകളും മുശ്രിക്കുകളുമായിത്തീര്‍ന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ പെട്ട ആരെയെങ്കിലും നിങ്ങള്‍ അനു സരിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശ്വാസത്തിനുശേഷം അവരുടെ ചര്യയിലേക്ക് നി ങ്ങളെ അവര്‍ തിരിച്ചുകൊണ്ടുപോവുകയും അതുവഴി നിങ്ങള്‍ ജീവിതം മുഴുവന്‍ നഷ് ടപ്പെട്ടവരായിത്തീരുകയും ചെയ്യുന്നതാണ്. 4: 59 ല്‍, വിശ്വാസികളായിട്ടുള്ളവരേ, നിങ്ങളും നിങ്ങളുടെ കൈകാര്യ കര്‍ത്താക്കളും ഏതെങ്കിലും വിഷയത്തില്‍ ഭിന്നിച്ചാല്‍ അക്കാര്യം അല്ലാഹുവിലേക്കും പ്രവാചകനിലേക്കും മടക്കണമെന്ന് കല്‍പിച്ചിട്ടുണ്ട്. ഇന്ന് 'അല്ലാഹുവിലേക്കും പ്രവാചകനിലേക്കും മടക്കുക' എന്നുപറഞ്ഞാല്‍ അദ്ദിക്റിലേക്ക് മടങ്ങുക എന്നാണ്. സ്വര്‍ഗത്തിലേക്ക് ഏകവഴി മാത്രമാണുള്ളത്, ബാക്കിയുള്ള എല്ലാവഴികളും നരകത്തിലേക്കുള്ള തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പത് വഴികളാണ്. 2: 109; 3: 28, 195-196; 109: 6 വിശദീകരണം നോക്കുക.