( ആലിഇംറാന്‍ ) 3 : 99

قُلْ يَا أَهْلَ الْكِتَابِ لِمَ تَصُدُّونَ عَنْ سَبِيلِ اللَّهِ مَنْ آمَنَ تَبْغُونَهَا عِوَجًا وَأَنْتُمْ شُهَدَاءُ ۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ

നീ ചോദിക്കുക: ഓ വേദക്കാരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തെ വളച്ചൊ ടിച്ച് ആ മാര്‍ഗത്തില്‍ ചരിക്കുന്ന വിശ്വാസികളെക്കൂടി അല്ലാഹുവിന്‍റെ മാര്‍ഗ ത്തെത്തൊട്ട് തടയുന്നതെന്തിന്? (അത് മാത്രമാണ് സന്മാര്‍ഗമെന്നതിന്) നിങ്ങള്‍ തന്നെ സാക്ഷികളുമാണല്ലോ, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തിനെത്തൊട്ട് അശ്രദ്ധനല്ല തന്നെ.

അദ്ദിക്ര്‍ തന്നെയാണ് നേരെച്ചൊവ്വെയുള്ള പാതയായ അല്ലാഹുവിന്‍റെ മാര്‍ഗം. പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ജൂതരുടെ ഇത്തരം സ്വഭാവം ഇന്നുള്ളത് ഗ്രന്ഥം അ റിഞ്ഞിട്ടും അതിന് വിരുദ്ധമായ ജീവിത മാര്‍ഗത്തില്‍ ജനങ്ങളെ നയിക്കുന്ന പണ്ഡിത രെന്ന് ദുരഭിമാനിക്കുന്ന അല്ലാഹു കൊന്ന് കളഞ്ഞ കപട വിശ്വാസികള്‍ക്കാണ്. അല്ലാഹുവിന്‍റെ ഗ്രന്ഥം പഠിപ്പിക്കുന്നതിനുപകരം അവര്‍ മനുഷ്യ നിര്‍മ്മിത ഗ്രന്ഥങ്ങളാണ് പ ഠിപ്പിക്കുന്നത്. മൊത്തം മനുഷ്യരെ അദ്ദിക്റില്‍ നിന്ന് തടഞ്ഞ് കാഫിറായ ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന, പ്രപഞ്ചം നശിപ്പിച്ചുകൊണ്ടിരിക്കുന്നതിന് ആക്കം കൂട്ടുന്ന നാശകാരികളായ മനുഷ്യപ്പിശാചുക്കളാണ് അവര്‍. അവരെക്കുറിച്ച് "ആകാശത്തിന് താ ഴെയുള്ള ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവരായിരിക്കും അവരുടെ പണ്ഡിതന്‍മാര്‍" എന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിരിക്കുന്നു. 7: 44-45 ല്‍, സ്വര്‍ഗവാസി കള്‍ പരലോകത്തുവെച്ച് നരകവാസികളോട് വിളിച്ചുപറയും: ഞങ്ങളുടെ നാഥന്‍ വാഗ്ദ ത്തം ചെയ്തത് ഞങ്ങള്‍ സത്യമായി കണ്ടെത്തിയിരിക്കുന്നു, നിങ്ങളോട് നിങ്ങളുടെ നാ ഥന്‍ വാഗ്ദത്തം ചെയ്തത് നിങ്ങള്‍ സത്യമായി കണ്ടെത്തിയോ? അപ്പോള്‍ അവര്‍ മറുപ ടി പറയും: ഞങ്ങള്‍ കണ്ടെത്തി. അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു വിളിയാളന്‍ വിളിച്ചുപറയുന്നതാണ്: അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് സ്വയം തടയുകയും മറ്റുള്ളവരെ തടയുകയും ചെയ്തിരുന്ന, അല്ലാഹുവിന്‍റെ മാര്‍ഗത്തെ വക്രീകരിച്ച് ബുദ്ധിമുട്ടുള്ളതാക്കി മാറ്റുകയും പരലോകത്തെ നിഷേധിച്ചിരുന്നവരുമായ ഇത്തരം അക്രമികളുടെമേല്‍ അ ല്ലാഹുവിന്‍റെ ശാപമുണ്ട്.

18: 1 ല്‍, മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമോ ബുദ്ധിമുട്ടോ വളവോ തിരിവോ ഒന്നുമില്ലാത്ത ഗ്രന്ഥം തന്‍റെ അടിമക്ക് അവതരിപ്പിച്ച അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും എ ന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് ഇബ്റാഹീമിന്‍റെ ചര്യയായ ഈ ദീനില്‍ യാതൊരു ബുദ്ധി മുട്ടും ഉണ്ടാക്കിയിട്ടില്ല എന്ന് 22: 78 ലും പറഞ്ഞിട്ടുണ്ട്. പ്രകൃതിമതമായ ഇസ്ലാമില്‍ ജന നം, വിവാഹം, മരണം തുടങ്ങി എല്ലാം വളരെ എളുപ്പവും നീതിയുക്തവുമാണ്. എന്നാല്‍ അനാചാരങ്ങളുടെ മാറാപ്പുകള്‍ ജീവിത മേഖലകളിലെല്ലാം കൃത്രിമമായി വെച്ചുകെട്ടിയതുകാരണം ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളുടെ ഇടയിലാ ണ് ജീവിതം വളരെ ക്ലേശകരവും ദുര്‍ഘടവുമായിട്ടുളളത്. 8: 7-8; 9: 33-34; 18: 103-106 വി ശദീകരണം നോക്കുക.