( ആലിഇംറാന്‍ ) 3 : 105

وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِنْ بَعْدِ مَا جَاءَهُمُ الْبَيِّنَاتُ ۚ وَأُولَٰئِكَ لَهُمْ عَذَابٌ عَظِيمٌ

തങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനുശേഷം ഭിന്നിച്ച് വ്യത്യ സ്തമായ സംഘടനകളില്‍ ആയവരെപ്പോലെ നിങ്ങള്‍ ആകാതിരിക്കുകയും ചെയ്യുവീന്‍, അക്കൂട്ടരോ അവര്‍ക്ക് വമ്പിച്ച ശിക്ഷയാണുള്ളത്.

പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചു: നിശ്ചയം ജൂതര്‍ എഴുപത്തൊന്ന് വിഭാഗങ്ങളായും ക്രൈസ്തവര്‍ എഴുപത്തിരണ്ട് വിഭാഗങ്ങളായും ഭിന്നിച്ചിട്ടുണ്ട്. എന്നാല്‍ എന്‍റെ ഈ സമുദായം എഴുപത്തിമൂന്ന് വിഭാഗമായി ഭിന്നിക്കുന്നതാണ്. അവരില്‍ ഒരു വിഭാഗമല്ലാത്തവരെല്ലാം നരകത്തിലായിരിക്കും; അവര്‍ ചോദിച്ചു: ആ വിഭാഗം ആരാണ്? മറുപടി പറഞ്ഞു: ഞാനും എന്നെ പിന്‍പറ്റുന്നവരും ഏതൊരു വഴിയിലാണോ, ആ വഴിയില്‍ നിലകൊള്ളുന്നവരാണവര്‍. അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവരാണ് അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ട ആ വിഭാഗം. 3: 101-103 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മുറുകെപ്പിടിച്ചവര്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് ഗ്രന്ഥത്തില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് വിവിധ സംഘടനകളായിപ്പിരിഞ്ഞ് യഥാര്‍ത്ഥ കാഫിറുകളാവുക വഴി പിശാചിന്‍റെ സംഘത്തില്‍ പെട്ടവരായിരിക്കുകയാണ്. 2: 39; 8: 48; 10: 60; 11: 17-18 വിശദീകരണം നോക്കുക.