يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ فَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُمْ أَكَفَرْتُمْ بَعْدَ إِيمَانِكُمْ فَذُوقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُونَ
ഒരു നാളില്‍ ചില മുഖങ്ങള്‍ പ്രസന്നമാകുന്നതും മറ്റുചില മുഖങ്ങള്‍ കറുത്ത് കരുവാളിക്കുന്നതുമാണ്, അപ്പോള്‍ തങ്ങളുടെ മുഖം കറുക്കുന്നവരോ നിങ്ങ ള്‍ നിങ്ങളുടെ വിശ്വാസത്തിനുശേഷം നിഷേധികളായി, അപ്പോള്‍ നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരുന്നവരായതുകൊണ്ട് ശിക്ഷ രുചിച്ചുകൊള്ളുക.
1: 7 ല്‍ വിവരിച്ച നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കപടവിശ്വാസികളുടെയും അവരുടെ വഴിപിഴച്ചുപോയ അനുയായികളുടെയും മുഖമാണ് കറുത്ത് കരിവാളിക്കുന്നത്. 39: 59 ല്‍, ഇത്തരം കപടവിശ്വാസികളുടെയും കാഫിറുകളുടെയും മര ണസമയത്ത് നാഥന്‍ അവരോട്: അല്ല, നിശ്ചയം നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞ് കളവാക്കി, നീ അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു എന്ന് പറയുമെന്ന് പറഞ്ഞശേഷം 39: 60 ല്‍, അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറഞ്ഞ കാഫിറുകളുടെ മുഖം കറുത്തതായി നി നക്ക് കാണാം, ഇത്തരം അഹംഭാവികള്‍ക്ക് നരകത്തില്‍ പാര്‍പ്പിടമില്ലെയോ എന്ന് ചോദിക്കുകയും ചെയ്തിട്ടുണ്ട്. ആരാണോ ഇവിടെ ഏറ്റവും നല്ലതായ അദ്ദിക്റിനെ ജീവിപ്പിച്ചത്, അവര്‍ക്ക് തക്കതായ പ്രതിഫലവും വര്‍ദ്ധനവുമുണ്ട്, അവരുടെ മുഖങ്ങള്‍ പൊടിപുരളുകയോ കറുക്കുകയോ അവര്‍ ദുഃഖിക്കുകയോ ഹീനത അവരെ മുദ്രണം ചെയ്യുകയോ ഇല്ല, അവര്‍ സ്വര്‍ഗത്തിന്‍റെ സഹവാസികളും അതില്‍ നിത്യവാസികളുമാകുന്നു എന്ന് 10: 26 ലും; 10: 27 ല്‍ ആരാണോ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് തിന്മകള്‍ സമ്പാദിച്ചത്, അവര്‍ക്ക് അവര്‍ സമ്പാദിച്ചതിന്‍റെ പ്രതിഫലമുണ്ട്, ഹീനത അവരെ മുദ്രണം ചെയ്തിരിക്കുന്നു, അല്ലാഹുവില്‍ നിന്ന് അവരെ സഹായിക്കാന്‍ ഒരു സഹായിയും ഉണ്ടാവുകയു മില്ല, അവരുടെ മുഖം കൂരിരുട്ടുള്ള രാത്രിയെപ്പോലെ കറുത്തിരുണ്ടിരിക്കും, അവര്‍ നര കത്തിന്‍റെ സഹവാസികളും അതില്‍ നിത്യവാസികളുമായിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. 80: 40-42 ല്‍, ചില മുഖങ്ങള്‍ പൊടിപുരളുകയും ദുഃഖവും ഹീനതയും അവരെ ബാധിക്കുകയും ചെയ്യും, അക്കൂട്ടര്‍ അദ്ദിക്റിനെ മൂടിവെച്ച കാഫിറുകളും അത് മനസ്സിലാക്കാന്‍ ശ്ര മിക്കാതെ അറബിയിലുള്ള അതിന്‍റെ ശരീരം തിന്നുന്ന ഫാജിറുകളുമാണ് എന്നും പറഞ്ഞിട്ടുണ്ട്.
18: 29 ല്‍, സത്യം (അദ്ദിക്ര്‍) നിന്‍റെ നാഥനില്‍ നിന്നുള്ളതാണ്, അപ്പോള്‍ ഉദ്ദേശിക്കുന്നവന്‍ വിശ്വസിച്ചുകൊള്ളട്ടെ, ഉദ്ദേശിക്കുന്നവന്‍ മൂടിവെക്കുകയും ചെയ്തുകൊള്ള ട്ടെ, നിശ്ചയം മൂടിവെച്ചവര്‍ക്ക് നരകം ഒരുക്കിവെച്ചിട്ടുണ്ട്, അതിന്‍റെ ജ്വാലകള്‍ അവരെ വ ലയം ചെയ്തിരിക്കുന്നു, അവര്‍ വെള്ളത്തിനുവേണ്ടി ചോദിക്കുമ്പോഴെല്ലാം അവര്‍ക്ക് എണ്ണച്ചണ്ടിപോലെയുള്ള ചുട്ടുപഴുത്ത തിളച്ചവെള്ളം കൊടുക്കുന്നതുമാണ്, അത് അവരു ടെ മുഖങ്ങള്‍ ഉരുക്കികളയുന്നതാണ്, എത്ര മോശപ്പെട്ട പാനീയം, എത്ര ദുഷിച്ച സഹവാസം! എന്ന് പറഞ്ഞിട്ടുണ്ട്. 2: 256-257; 3: 91-92; 11: 106-108; 18: 100-101 വിശദീകരണം നോക്കുക.