( ആലിഇംറാന്‍ ) 3 : 108

تِلْكَ آيَاتُ اللَّهِ نَتْلُوهَا عَلَيْكَ بِالْحَقِّ ۗ وَمَا اللَّهُ يُرِيدُ ظُلْمًا لِلْعَالَمِينَ

അതെല്ലാം അല്ലാഹുവിന്‍റെ സൂക്തങ്ങളാണ്, നാം അവ നിന്‍റെ മേല്‍ ലക്ഷ്യത്തോ ടുകൂടി വിശദീകരിച്ച് തരികയാണ്, അല്ലാഹു ലോകരോട് അനീതികാണിക്കാ ന്‍ ഒട്ടും ഉദ്ദേശിക്കുന്നില്ല.

3: 58 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയില്‍ നിന്നുള്ള യുക്തിനിര്‍ഭരമായ ഗ്രന്ഥമാണ് അദ്ദിക്ര്‍. അത് അവതരിപ്പിച്ചിട്ടുള്ളത് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായിട്ടാണ്. 35: 32 ല്‍ പറഞ്ഞ പ്രകാരം അത് അനന്തരമെടുത്തത് അന്ത്യപ്രവാചകന്‍റെ ജനതയാണ്. അവര്‍ മൂന്ന് വിഭാഗക്കാരാണ്: 1) ആത്മാവിനോട് അക്രമം കാണിച്ചവര്‍ -കപടവിശ്വാസികളും അവരുടെ അനുയായികളും. അവര്‍ ഗ്രന്ഥം സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ഇല്ല. 2) വലതുകയ്യില്‍ ഗ്രന്ഥം ലഭിക്കുന്നവര്‍ -അവരും അവരുടെ കുടുംബാംഗങ്ങളും നാലാം ഘട്ടമായ ഇവിടെ അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള ജീവിതം നയിച്ചവരാണ്. 3) വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍. ഈ മൂന്ന് വിഭാഗങ്ങളില്‍ കപടവിശ്വാസികള്‍ 4: 145 പ്രകാരം വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്ന കാഫിറുകളും അവരുടെ അനുയായികള്‍ 39: 71 പ്രകാരം വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്ന കാഫിറുകളുമാണ്. 11: 5 ല്‍ വിവരിച്ച പ്രകാരം വലതുകൈയില്‍ കര്‍മരേഖ ലഭിക്കുന്നവര്‍ 39: 73-74 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന സൂക്ഷ്മാലുക്കളാണ്. വിചാരണ കൂടാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്നവര്‍ക്ക് 38: 49-50 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഏഴാകാശങ്ങളുടെയും വാതിലുകള്‍ തുറന്നുവെക്കപ്പെട്ടിരിക്കുകയാണ്. 26: 208-209 സൂക്തങ്ങളില്‍, നാടുകളില്‍ നിന്നുള്ള ഒന്നിനെയും നാം നശിപ്പിച്ചിട്ടുമില്ല, അതിന് മുന്നറിയിപ്പുകാരെ അയച്ചിട്ടല്ലാതെ. ഓര്‍മപ്പെടുത്തുക! നാം അക്രമം കാണിക്കുന്നവനായിരുന്നിട്ടുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. 87: 9-13 സൂക്തങ്ങളില്‍, അപ്പോള്‍ നീ ഉണര്‍ത്തുക, നിശ്ചയം ഉണര്‍ത്തല്‍ ഉപകാരപ്പെട്ടെങ്കിലോ. ആരാണോ അല്ലാഹുവിനെ ഭയപ്പെടുന്നത്, അവന്‍ ഉണര്‍ത്തപ്പെടുക തന്നെ ചെയ്യും. ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍ അതിനെ വര്‍ജ്ജിക്കുന്നതുമാണ്. വമ്പിച്ച നരകാഗ്നിയില്‍ വേവുന്ന ഒരുവന്‍. പിന്നെ അതില്‍ അവന്‍ മരിക്കുകയില്ല, ജീവിക്കുകയുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത കപടവിശ്വാസികളും കേള്‍വിയുണ്ടായിട്ട് അദ്ദിക്ര്‍ കേള്‍ക്കാത്ത അവരുടെ അനുയായികളും അടങ്ങിയ ഫുജ്ജാറുകളായ ഭ്രാന്തന്മാരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 119; 3: 28-30, 181-182 വിശദീകരണം നോക്കുക.