وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ وَإِلَى اللَّهِ تُرْجَعُ الْأُمُورُ
ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനുള്ളതാകുന്നു, സകലകാര്യങ്ങളും മടക്കപ്പെടുന്നതും അല്ലാഹുവിലേക്ക് തന്നെയാകുന്നു.
ത്രികാലജ്ഞാനിയായ നാഥന്‍ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. നാലാം ഘട്ടമായ ഐഹികലോകജീവിതത്തെക്കുറിച്ച് (15 വയസ് മുതല്‍ മരണം വരെയുള്ള ജീവിതം) വിധിദിവസം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ഓരോ മനുഷ്യനും അവന്‍റെ പിരടിയില്‍ കര്‍മരേഖ വഹിക്കുന്നുണ്ടെന്നും വിധിദിവസം അത് ഒരു തുറന്ന പ്രകാശിക്കുന്ന പുസ്തകമായി പുറത്തെടുത്തുകൊടുത്ത് വായിപ്പിച്ചാണ് ഓരോരുത്തരുടെയും വിചാരണ നടത്തുക എന്നും 17: 13-14 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. വിശ്വാസി മാത്രമാണ് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുക. അവന്‍ മാത്രമേ നാഥനെ കണ്ടുമുട്ടുകയുള്ളൂ. ലക്ഷ്യബോധമില്ലാതെ ഇവിടെ ജീവിക്കുന്ന അവരെയും അവരുടെ ജിന്നുകൂട്ടുകാരെയും കൊണ്ട് നരകക്കുണ്ഠം കുത്തിനിറക്കപ്പെടുക തന്നെ ചെയ്യുമെന്ന് 7: 179; 9: 67-68; 15: 44 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 168-169; 210, 255; 8: 24; 11: 5; 22: 76 വിശദീകരണം നോക്കുക.