( ആലിഇംറാന്‍ ) 3 : 110

كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَهُمْ ۚ مِنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ

നിങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടി പുറപ്പെടുവിക്കപ്പെട്ടിട്ടുള്ള ഉത്തമസമുദായമാകു ന്നു, നിങ്ങള്‍ നീതി കൊണ്ട് കല്‍പിച്ചുകൊണ്ടിരിക്കുന്നവരും വിരോധങ്ങളെ ത്തൊട്ട് തടഞ്ഞുകൊണ്ടിരിക്കുന്നവരും അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കു ന്നവരുമാകുന്നു, വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതായിരുന്നു അവര്‍ക്ക് ഉത്തമം, അവരില്‍ വിശ്വാസികളുണ്ട്, എന്നാല്‍ അവരില്‍ അധികപേരും തെ മ്മാടികള്‍ തന്നെയാകുന്നു.

ഓ മനുഷ്യരേ! നിശ്ചയം നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാകുന്നു, നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി നിങ്ങളെ നാം വിവിധ ദേശക്കാരും ഗോത്രക്കാരുമാക്കുകയും ചെയ്തിരിക്കുന്നു, നിശ്ചയം അല്ലാഹുവിന്‍റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും സൂക്ഷ്മതയുള്ളവനാകുന്നു, നിശ്ചയം അല്ലാഹു എല്ലാം വലയം ചെയ്ത സര്‍വ്വജ്ഞനാകുന്നു എന്ന് 49: 13 ലും; വിശ്വാസികളായ പുരുഷന്‍മാരും വിശ്വാസികളായ സ്ത്രീകളും പരസ്പരം മിത്രങ്ങളും സംരക്ഷകരുമാണ്, അവര്‍ നന്മ കൊണ്ട് കല്‍പിക്കുന്നവരും തിന്മയെത്തൊട്ട് തടഞ്ഞുകൊണ്ടിരിക്കുന്നവരുമാണ്, അവര്‍ നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നവരും സകാത്ത് നല്‍കുന്നവരും അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അനുസരിക്കുന്നവരുമാണ്, അക്കൂട്ടര്‍ക്ക് അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും, നിശ്ചയം അല്ലാഹു അജയ്യനായ യുക്തിജ്ഞാനിയാണ് എന്ന് 9: 71 ലും പറഞ്ഞിട്ടുണ്ട്. വിശ്വാസി എതൊരു വിഷയത്തിലും നിലപാട് സ്വീകരിക്കേണ്ടത് സ്വന്തത്തിന്‍റെയോ സ്വജനതയുടെയോ മാത്രം ക്ഷേമം മുന്‍നിര്‍ത്തിയായിരിക്കരുത്, മറിച്ച് മൊത്തം മനുഷ്യരാശിയുടേയും ഇതര ജീവജാലങ്ങളുടേയും ക്ഷേമം മുന്‍നിര്‍ത്തിയായിരിക്കണമെന്നാണ് സൂക്തം പറയുന്നത്. ഇന്ന് പ്രവാചകന്‍റെ ജനതയില്‍ പെട്ടവര്‍ ഇത്തരം സൂക്തങ്ങള്‍ ആശയമില്ലാതെ വായിക്കുകയും സ്വജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രം സംഘടിക്കുകയും വിലപേശുകയും ചെയ്യുന്നവരായി അധഃപതിച്ചിരിക്കുകയാണ്. ഇത്തരം കുഫ്ഫാറുകള്‍ വായിച്ച, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച്, സാക്ഷ്യം വഹിച്ച് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. നിശ്ചയം ജനങ്ങളില്‍ അധികപേരും തെമ്മാടികള്‍ തന്നെയാണ് എന്ന് 5: 49 ല്‍ പറഞ്ഞിട്ടുണ്ട്. 9: 8; 57: 16, 26, 27 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത് 'അവരില്‍ അധികപേരും തെമ്മാടികള്‍ തന്നെയാണ്' എന്ന് പറഞ്ഞുകൊണ്ടാണെങ്കില്‍ 7: 102 അവസാനിക്കുന്നത് 'അവരില്‍ അധികപേരെയും നാം കണ്ടെത്തിയത് തെമ്മാടികളായിട്ട് തന്നെയാണ്' എന്ന് പറഞ്ഞുകൊണ്ടാണ്. 7: 205-206; 9: 53-55; 46: 35; 98: 6-8 വിശദീകരണം നോക്കുക.