( ആലിഇംറാന്‍ ) 3 : 112

ضُرِبَتْ عَلَيْهِمُ الذِّلَّةُ أَيْنَ مَا ثُقِفُوا إِلَّا بِحَبْلٍ مِنَ اللَّهِ وَحَبْلٍ مِنَ النَّاسِ وَبَاءُوا بِغَضَبٍ مِنَ اللَّهِ وَضُرِبَتْ عَلَيْهِمُ الْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ اللَّهِ وَيَقْتُلُونَ الْأَنْبِيَاءَ بِغَيْرِ حَقٍّ ۚ ذَٰلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ

എവിടെ കാണപ്പെട്ടാലും പതിത്വം അവരില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കും, എന്നാ ല്‍ അല്ലാഹുവില്‍ നിന്നുള്ള വല്ല പിടിവള്ളിയും മനുഷ്യരില്‍നിന്നുള്ള വല്ല പി ടിവള്ളിയും അവര്‍ക്ക് ലഭിക്കുന്നുവെങ്കില്‍ അത് മറ്റൊരു കാര്യം, അവരുടെമേ ല്‍ അല്ലാഹുവില്‍നിന്നുള്ള കോപം പതിച്ചുകഴിഞ്ഞു, ദൈന്യത അവരില്‍ മുദ്ര ണം ചെയ്യപ്പെട്ടുകഴിഞ്ഞു, അത് നിശ്ചയം അവര്‍ അല്ലാഹുവിന്‍റെ സൂക്തങ്ങളെ മൂടിവെച്ചിരുന്നതുകൊണ്ടും നബിമാരെ അന്യായമായി വധിച്ചുകൊണ്ടിരുന്നതി നാലുമാണ്, അവര്‍ ധിക്കാരികളും പരിധി ലംഘിച്ച അതിക്രമകാരികളുമായതി നാലാണത്.

തന്‍റെ സൃഷ്ടികളാണല്ലോ എന്ന അല്ലാഹുവിന്‍റെ കാരുണ്യവും മനുഷ്യരില്‍ പെട്ടവരാണല്ലോ എന്ന മനുഷ്യരുടെ കാരുണ്യവും കൊണ്ട് മാത്രമായിരുന്നു ജൂതര്‍ക്ക് ഭൂമിയില്‍ ജീവിക്കാന്‍ സാധിച്ചത്. അല്ലാതെ ഒരു നന്മയും അവരിലുണ്ടായിരുന്നില്ല, മറിച്ച് അവര്‍ ഇല്ലായ്മയും വല്ലായ്മയും സ്വയം തെരഞ്ഞെടുത്തവരുമായിരുന്നു. എന്നാല്‍ ഇന്ന് ലോകജനതയില്‍ കപടവിശ്വാസികളാണ് ഈ സ്വഭാവക്കാര്‍ എന്ന് അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മനസ്സിലാക്കാം. ഇന്ന് പ്രവാചകന്‍റെ ജനത അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് 2: 99 ല്‍ പറഞ്ഞ പ്രകാരം തെമ്മാടികളായിരിക്കുന്നു. ആത്മാവിനെ പരിഗണിക്കാത്ത അവര്‍ ജഡത്തിനും ഭൗതിക ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്നവരും തിന്മ കല്‍പിക്കുന്നവരും നന്മ തടയുന്നവരും അല്ലാഹുവിനെ പ്രപഞ്ചനാഥനായും മൊത്തം മനുഷ്യരുടെ ഉടമയായും രാജാവായും ഇലാഹായും അംഗീകരിക്കാത്തവരുമാണ്. അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ചിന്ത വെച്ചുപുലര്‍ത്തുന്ന അവരുടെ മേലാണ് അല്ലാഹുവിന്‍റെ കോപവും ശാപവും പതിച്ചിട്ടുള്ളത് എന്നും അവര്‍ക്കുവേണ്ടി നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുണ്ട് എന്നും 9: 67-68; 48: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

അവര്‍ നാവുകൊണ്ട് അല്ലാഹ്, അല്ലാഹ് എന്ന് പറയുന്നവരാണെങ്കിലും ഹൃദയത്തില്‍ അല്ലാഹ് എന്ന ബോധമില്ലാത്തവരും അല്ലാഹുവിനാല്‍ വധിക്കപ്പെട്ടവരുമാണ്. അതിനുകാരണം അവര്‍ 80: 11 ല്‍ പറഞ്ഞ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റ് മൂടിവെച്ചതാണ് എന്ന് 80: 17 ലും 63: 4 ലും പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ അവര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത് എന്ന് 36: 59-62 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 61; 3: 21-22; 9: 125; 25: 34 വിശദീകരണം നോക്കുക.