لَنْ يَضُرُّوكُمْ إِلَّا أَذًى ۖ وَإِنْ يُقَاتِلُوكُمْ يُوَلُّوكُمُ الْأَدْبَارَ ثُمَّ لَا يُنْصَرُونَ
നിങ്ങളെ അവര് ഒരിക്കലും ഉപദ്രവിക്കുകയില്ല-അല്പം ശല്യപ്പെടുത്തുമെന്ന ല്ലാതെ, നിങ്ങളുമായി അവര് യുദ്ധം ചെയ്യുകയാണെങ്കില് അവര് പിന്തിരി ഞ്ഞ് ഓടിക്കളയും, പിന്നെ അവര് എവിടെനിന്നും സഹായിക്കപ്പെടുന്നവരാവു കയില്ല.
പ്രവാചകന്റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതരെക്കുറിച്ചും കപടവിശ്വാ സികളെക്കുറിച്ചുമാണ് ഈ സൂക്തത്തില് പറയുന്നതെങ്കിലും ഇന്നത്തെ കപടവിശ്വാസി കളുടെ വിശ്വാസികളോടുള്ള സമീപനവും ഇങ്ങനെത്തന്നെയാണ്. എല്ലാം അടക്കിഭരി ക്കുന്ന ത്രികാലജ്ഞാനിയായ ഉടമയില് ഭരമേല്പിച്ച വിശ്വാസികളുടെമേല് പിശാചിന് യാതൊരു സ്വാധീനവുമില്ല എന്ന് 16: 99 ല് പറഞ്ഞിട്ടുണ്ട്. അപ്പോള് ഇത്തരം വിശ്വാസികള്ക്ക് അല്പസ്വല്പം പ്രയാസം സൃഷ്ടിക്കാനല്ലാതെ മറ്റൊന്നും ചെയ്യാന് മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്ക്ക് സാധിക്കുകയില്ല എന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്. കപടവിശ്വാസികള്ക്ക് അല്ലാഹുവിനേക്കാള് ഭയം വിശ്വാസികളെയാണെന്ന് 59: 13 ല് പറഞ്ഞിട്ടുണ്ട്. മദീനയിലുണ്ടായിരുന്ന കപടവിശ്വാസികള് വിശ്വാസികള്ക്കെതിരായി ജൂ തര്ക്കാണ് സഹായം വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാല് അവര് അത് നിറവേ റ്റുകയില്ലെന്നും അഥവാ വിശ്വാസികളുമായി ഏറ്റുമുട്ടിയാല് അവര് പുറം തിരിഞ്ഞ് ഓടിക്കളയുമെന്നും പിന്നെ അവര്ക്ക് ഒരു സഹായവും എവിടെനിന്നും ലഭിക്കുകയില്ല എന്നും 59: 11-12 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര് ഗ്രന്ഥമായി രൂപപ്പെട്ട ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല് വിവരിച്ചിട്ടുണ്ട്. 2: 207; 3: 79-80, 101-102 വിശദീകരണം നോക്കുക.