( ആലിഇംറാന്‍ ) 3 : 119

هَا أَنْتُمْ أُولَاءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ وَتُؤْمِنُونَ بِالْكِتَابِ كُلِّهِ وَإِذَا لَقُوكُمْ قَالُوا آمَنَّا وَإِذَا خَلَوْا عَضُّوا عَلَيْكُمُ الْأَنَامِلَ مِنَ الْغَيْظِ ۚ قُلْ مُوتُوا بِغَيْظِكُمْ ۗ إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ

ഹാ, നിങ്ങള്‍ ഇക്കൂട്ടര്‍തന്നെ, അവരെ നിങ്ങള്‍ സ്നേഹിക്കുന്നു, എന്നാല്‍ അ വര്‍ നിങ്ങളെ സ്നേഹിക്കുന്നുമില്ല, നിങ്ങള്‍ എല്ലാ ഓരോ വേദത്തിലും വിശ്വസിക്കുന്നവരുമാണ്, നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ഞങ്ങളും വി ശ്വസിച്ചിരിക്കുന്നു, എന്നാല്‍ നിങ്ങളില്‍നിന്ന് പിരിഞ്ഞുപോയാലോ, നിങ്ങളോ ടുള്ള വിദ്വേഷത്താല്‍ അവര്‍ വിരലുകള്‍ കടിക്കുകയായി, അവരോട് പറയുക: നിങ്ങള്‍ നിങ്ങളുടെ ദേഷ്യത്താല്‍ നീറിമരിച്ചുകൊള്ളുക, നിശ്ചയം അല്ലാഹു നെഞ്ചകങ്ങളുടെ അവസ്ഥ ശരിക്കും അറിയുന്നവനാണ്

തങ്ങളുടെ കൂട്ടത്തില്‍ ജീവിക്കുന്ന കാഫിറുകളായ കപടവിശ്വാസികളുമായും ജൂ തരുമായും ഇടപഴകി ജീവിക്കുന്നതില്‍ പ്രവാചകന്‍റെ കാലത്തുള്ള വിശ്വാസികള്‍ വെറു പ്പ് പ്രകടിപ്പിച്ചിരുന്നില്ല. വിവിധ കാലഘട്ടങ്ങളിലായി ഒറ്റ ഗ്രന്ഥം മാത്രമേ വന്നിട്ടുള്ളൂ എന്നും അവയെല്ലാം അതാത് കാലത്തേക്കുള്ള മനുഷ്യര്‍ക്കുള്ള മാര്‍ഗദര്‍ശനമായിരു ന്നു എന്നും വിശ്വസിക്കുന്നവരാണ് വിശ്വാസികള്‍. ആ ഗ്രന്ഥത്തിന്‍റെ അവസാനരൂപമായ അദ്ദിക്റും അത് വിശദീകരിക്കുന്ന പ്രവാചകനും മൊത്തം മനുഷ്യരിലേക്ക് അല്ലാഹുവി നാല്‍ നിയോഗിക്കപ്പെട്ടതാണെന്നും വിശ്വസിക്കുന്നവരാണ് അവര്‍. എന്നാല്‍ വിശ്വാസികളുടെ മുമ്പില്‍ വിശ്വാസം പ്രകടിപ്പിക്കുന്നവരും തനിച്ചാകുമ്പോള്‍ വിശ്വാസികളോടു ള്ള വെറുപ്പിന്‍റെ ആധിക്യം കൊണ്ട് വിരല്‍ കടിക്കുന്നവരുമാണ് കപടവിശ്വാസികള്‍. 54: 25 ല്‍ പറഞ്ഞപ്രകാരം എല്ലാ പ്രവാചകന്മാരുടെയും ജനത അതാത് പ്രവാചകന്മാരെക്കുറിച്ച് പറഞ്ഞിരുന്നതുപോലെ പ്രവാചകന്‍ മുഹമ്മദിന്‍റെ ജനതയില്‍ നിന്നുള്ള ആയിരത്തി ല്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ളും ആയിരത്തില്‍ ഒന്നായ വിശ്വാസിയെക്കുറിച്ച് 'നമ്മുടെ ഇടയില്‍ ഇവന്‍റെ മേലാണോ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്? അല്ല, ഇവന്‍ നുണ പറയുന്ന ഒറ്റയാന്‍ തന്നെയാണ്' എ ന്നാണ് പറയുക. 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഏതാണെന്ന് അന്വേഷിക്കുകപോലും ചെയ്യാത്ത കപടവിശ്വാസികള്‍ പ്രപഞ്ചം അതിന്‍റെ സ ന്തുലനത്തില്‍ നിലനിര്‍ത്താനുള്ള അമാനത്തായ അത് മൊത്തം ലോകര്‍ക്ക് പരിചയ പ്പെടുത്താന്‍ ശ്രമിക്കുന്ന വിശ്വാസികള്‍ നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നവരാണ്. യഥാര്‍ത്ഥത്തില്‍ ത്രാസ്സായ അദ്ദിക്റിനെ മൂടിവെക്കുകവഴി പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം വഹിക്കേണ്ടവരാണ് അവര്‍. അവര്‍ ഓരോ ശ്വാസത്തിലും ജാഡയായി 'അ ല്ലാഹ്' എന്ന് ഉരുവിടുന്നുണ്ടെങ്കിലും അവനെ നിഷ്പക്ഷവാനും ത്രികാലജ്ഞാനിയുമാ യി അംഗീകരിക്കാത്തവരാണ്. അതിനാല്‍ അവരോട്, 'നിങ്ങള്‍ അദ്ദിക്ര്‍ പ്രചരിക്കുന്നത് കണ്ട് ദേഷ്യം പൂണ്ട് മരിച്ചുകൊള്ളുക, അല്ലാഹു അവന്‍റെ പ്രകാശമായ അദ്ദിക്ര്‍ വ്യാപിപ്പിക്കുകതന്നെ ചെയ്യും എന്ന്' പറയാനാണ് വിശ്വാസികള്‍ ഈ സൂക്തത്തിലൂടെ കല്‍പിക്കപ്പെട്ടിരിക്കുന്നത്. 3: 101-103 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി നരകക്കുണ്ഠത്തിലേക്കുള്ള കപടവിശ്വാസികളായ കാഫിറുകളെയും അവരുടെ അനുയായികളായ കാഫിറുകളെയും അനുസരിക്കാന്‍ പാടില്ല എന്ന് 4: 140; 33: 1, 48 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചനാഥനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസി പിശാചിന്‍റെ സംഘത്തില്‍ പെട്ട കാഫിറുകളോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുകയും കോപം പുലര്‍ത്തുകയും ചെയ്യണമെന്ന് 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളില്‍ കല്‍പിച്ചിട്ടുണ്ട്. ഇന്ന് വിശ്വാസി പിന്‍പറ്റേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിതരീതിയും 7: 205-206 ല്‍ വിശദീകരിച്ചിട്ടുണ്ട്. 2: 76; 4: 63; 22: 77-78 വിശദീകരണം നോക്കുക.