إِنْ تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِنْ تُصِبْكُمْ سَيِّئَةٌ يَفْرَحُوا بِهَا ۖ وَإِنْ تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا ۗ إِنَّ اللَّهَ بِمَا يَعْمَلُونَ مُحِيطٌ
നിങ്ങള്‍ക്ക് ഒരു നന്മ പിടിപെട്ടാല്‍ നിശ്ചയം അത് അവരെ ദുഃഖിപ്പിക്കുകയും നിങ്ങള്‍ക്ക് ഒരു തിന്മ പിടിപ്പെട്ടാല്‍ അവര്‍ അതില്‍ ആഹ്ലാദം കൊള്ളുകയും ചെയ്യും, എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുകയും നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയുമാണെങ്കില്‍ അവരുടെ കുതന്ത്രങ്ങളൊന്നും നിങ്ങളെ ബുദ്ധിമുട്ടിക്കു ന്നതല്ല, നിശ്ചയം അല്ലാഹു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വ ലയം ചെയ്തവനാകുന്നു.
കപടവിശ്വാസികളുടെ സ്വഭാവം 9: 50 ല്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു: നിനക്ക് ഒരു നന്മ ബാധിച്ചാല്‍ അത് അവരെ ദുഃഖിപ്പിക്കും, നിനക്ക് ഒരു തിന്മ ബാധിച്ചാലോ, ഞങ്ങള്‍ ഞങ്ങളുടെ കാര്യം മുമ്പേതന്നെ നോക്കി എന്നുപറഞ്ഞുകൊണ്ട് അവര്‍ ആഹ്ലാ ദഭരിതരായി പിന്തിരിഞ്ഞുപോകുന്നതാണ്. 9: 51 ല്‍, 'ത്രികാലജ്ഞാനിയായ നാഥന്‍ എന്താണോ ഞങ്ങള്‍ക്ക് രേഖപ്പെടുത്തിവെച്ചിരിക്കുന്നത്, അതല്ലാതെ ഞങ്ങളെ ബാധിക്കുകയില്ല, അവനാണ് ഞങ്ങളുടെ യജമാനന്‍, അപ്പോള്‍ വിശ്വാസികള്‍ എല്ലാ കാര്യങ്ങളും അല്ലാഹുവിലാണ് ഭരമേല്‍പിക്കുക' എന്ന് അവരോട് പറയാന്‍ പ്രവാചകനോട് കല്‍പിക്കുന്നു. 25: 58 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയായ നാഥനില്‍ നിന്നുള്ള ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ വിശ്വാസി അതിനെ മുറുകെപ്പിടിച്ച് ജീവിക്കുകവഴി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ ചരിക്കുന്നവനാണെന്ന് 3: 101; 4: 175; 5: 48 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവ ന് 8: 48 ല്‍ വിവരിച്ച പ്രകാരം തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാ ക്കി മാറ്റിയവനുമാണ്. അത്തരം വിശ്വാസി ബോറന്മാരുടെ വീടായ നരകക്കുണ്ഠത്തിലേക്കുള്ള തെമ്മാടികളും കപടവിശ്വാസികളുമായ കാഫിറുകളും അവരുടെ അനുയായികളാ യ കാഫിറുകളും അടങ്ങിയ ഫുജ്ജാറുകളോട് "നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കു ക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്കാണ്" എന്ന് പറയാനാണ് 14: 28-30 ലൂടെ കല്പിക്കപ്പെട്ടിട്ടുണ്ട്. 2: 255; 4: 78-79; 17: 13-14; 35: 31-32 വിശദീകരണം നോക്കുക.