( ആലിഇംറാന്‍ ) 3 : 13

قَدْ كَانَ لَكُمْ آيَةٌ فِي فِئَتَيْنِ الْتَقَتَا ۖ فِئَةٌ تُقَاتِلُ فِي سَبِيلِ اللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُمْ مِثْلَيْهِمْ رَأْيَ الْعَيْنِ ۚ وَاللَّهُ يُؤَيِّدُ بِنَصْرِهِ مَنْ يَشَاءُ ۗ إِنَّ فِي ذَٰلِكَ لَعِبْرَةً لِأُولِي الْأَبْصَارِ

രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയതില്‍ നിശ്ചയം നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ടാ യിരുന്നു, ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നു, മറ്റേ വിഭാഗമാകട്ടെ നിഷേധികളുമാണ്, അവര്‍ അവരെ ഒറ്റനോട്ടത്തില്‍ അവരുടെ ഇരട്ടിയായി കാണുന്നു, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍റെ സഹാ യംകൊണ്ട് ശക്തിപ്പെടുത്തുന്നു, നിശ്ചയം ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് അതില്‍ മ ഹത്തായ ഒരു ഗുണപാഠം തന്നെയുണ്ട്.

ഇസ്ലാമും കുഫ്റും തമ്മില്‍ ഹിജ്റ 2-ാം വര്‍ഷം റമളാന്‍ 17-ന് നടന്ന യുദ്ധമായ ബദ്ര്‍ യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്. ഒന്ന് അല്ലാഹുവിന്‍റെ സംഘവും മറ്റേത് പിശാ ചിന്‍റെ സംഘവുമായിരുന്നു. വിശ്വാസികള്‍ക്ക് യഥാര്‍ത്ഥത്തില്‍ അവരുടെ മൂന്നിരട്ടിയു ണ്ടായിരുന്ന കാഫിറുകളെ ഒറ്റ നോട്ടത്തില്‍ രണ്ടിരട്ടിയായി ചെറുതാക്കി കാണിക്കുകവ ഴി ധൈര്യവും സ്ഥൈര്യവും പ്രദാനം ചെയ്തു. കാഫിറുകളുടെ കാഴ്ചയില്‍ വിശ്വാസി കളെ ചെറുതാക്കി കാണിക്കുകയും അങ്ങനെ അവരെ നിഷ്പ്രയാസം പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് അമിതമായ ആത്മവിശ്വാസം തോന്നിപ്പിച്ചുകൊണ്ട് അവര്‍ക്ക് അ ലസതയും മടിയും നല്‍കി അല്ലാഹു ആദ്യമേ നിശ്ചയിച്ച കാര്യം നടപ്പിലാക്കുകയാണുണ്ടായത്. 8: 43-44 ല്‍ അല്ലാഹു പറയുന്നു: നിന്‍റെ ഉറക്കത്തില്‍ നിനക്ക് അവരെ എണ്ണത്തില്‍ കുറച്ച് കാണിച്ചുതന്നത് സ്മരണീയമാണ്. അവന്‍ നിനക്ക് അവരെ എണ്ണത്തില്‍ കൂടുതലായി കാണിച്ച് തന്നിരുന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ മനോധൈര്യം ക്ഷയിക്കുകയും നിങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പരസ്പരം തര്‍ക്കിച്ച് ഭിന്നിക്കുകയും ചെയ്യുമായിരുന്നു, എന്നാല്‍ അല്ലാഹു നിങ്ങളെ അതില്‍ നിന്ന് രക്ഷിച്ചു, നിശ്ചയം അവന്‍ നെഞ്ചുകളുടെ അവസ്ഥ അറിയുന്നവനുമാകുന്നു. രണ്ട് സംഘവും പരസ്പരം അഭിമു ഖീകരിച്ചപ്പോള്‍ അല്ലാഹു നിങ്ങളുടെ ദൃഷ്ടിയില്‍ ശത്രുക്കളെ കുറച്ച് കാണിച്ചതും അ വരുടെ ദൃഷ്ടിയില്‍ നിങ്ങളെ കുറച്ച് കാണിച്ചതും ഓര്‍ക്കേണ്ടതാണ്; തീരുമാനിച്ച് ഉറപ്പി ച്ച സംഭവിക്കേണ്ട കാര്യം നടപ്പില്‍ വരുത്തുവാന്‍ വേണ്ടിത്തന്നെയായിരുന്നു അത്, എ ല്ലാ കാര്യങ്ങളും അല്ലാഹുവിലേക്കുതന്നെ മടക്കപ്പെടുന്നതുമാകുന്നു.

 വിശ്വാസികള്‍ ഏത് അവസ്ഥയിലും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന വരും അവനില്‍ ഭരമേല്‍പ്പിക്കുന്നവരും അവനോട് മാത്രം സഹായം തേടുന്നവരും അവ നുവേണ്ടി മാത്രം ജീവിക്കുന്നവരുമാണ്. 1: 4; 8: 45-48 വിശദീകരണം നോക്കുക. അഹന്തയോടുകൂടിയും എല്ലാവിധ ആയുധ സന്നാഹങ്ങളോടുകൂടിയും ഢംഭ് നടിച്ചുകൊണ്ട് യു ദ്ധത്തിന് വന്ന, യുദ്ധം ജീവിത ശൈലിയാക്കി മാറ്റിയ ആയിരത്തില്‍ പരം വരുന്ന കാഫിറുകളുടെ സംഘത്തിനെതിരെ യുദ്ധനൈപുണ്യമോ വേണ്ടത്ര ആയുധങ്ങളോ ഇല്ലാ ത്ത 313 പേരടങ്ങിയ അല്ലാഹുവിന്‍റെ ചെറിയ സംഘത്തെ ബദ്റില്‍ മലക്കുകളെ ഇറക്കി അല്ലാഹു സഹായിക്കുകയുണ്ടായി.

നിങ്ങള്‍ അവരെ വധിച്ചിട്ടില്ല, എന്നാല്‍ അല്ലാഹുവാണ് അവരെ വധിച്ചത്, നീ എ റിഞ്ഞപ്പോള്‍ നീ എറിഞ്ഞിട്ടില്ല, എന്നാല്‍ അല്ലാഹുവാണ് എറിഞ്ഞത്. വിശ്വാസികള്‍ അ തുമുഖേന മഹത്തായ ഒരു പരീക്ഷണം ഏറ്റവും നല്ല നിലയില്‍ വിജകരമായി തരണം ചെയ്യേണ്ടതിന്നായിരുന്നു അത്, നിശ്ചയം അല്ലാഹു സര്‍വ്വശ്രോതാവും സര്‍വ്വജ്ഞനുമാ കുന്നു, അത് (വിജയം) നിങ്ങള്‍ക്കുള്ളതാണ്, നിശ്ചയം അല്ലാഹു കാഫിറുകളുടെ കുത ന്ത്രങ്ങള്‍ ബലഹീനമാക്കുന്നവന്‍ തന്നെയാണ്. കാഫിറുകളോട്; നിങ്ങള്‍ തീരുമാനം ചോ ദിച്ചെങ്കില്‍ നിങ്ങള്‍ക്കിതാ തീരുമാനം വന്നുകഴിഞ്ഞിരിക്കുന്നു, ഇനി നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഏറ്റവും നല്ലത്, അതല്ല വീണ്ടും നിങ്ങള്‍ അതിക്രമികളാവുകയാണെങ്കില്‍ നാമും പ്രതികരിക്കുന്നതാണ്. നിങ്ങളുടെ സംഘബലം അത് എത്രതന്നെ വര്‍ദ്ധിച്ചതായിരുന്നാലും ശരി, അത് നിങ്ങള്‍ക്ക് ഒരു പ്രയോജനവും ചെയ്യുകയില്ല, നിശ്ചയം അല്ലാഹു വിശ്വാസികളോടൊപ്പമാണ് എന്ന് 8: 17-19 ല്‍ പറഞ്ഞിട്ടുണ്ട്. ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്ന ബുദ്ധിമാന്‍മാരായ വിശ്വാസികള്‍ക്ക് സത്യാസത്യ വിവേചന ദിനത്തില്‍ നടന്ന ആ സംഭവത്തില്‍ ധാരാളം ഗുണപാഠങ്ങളുണ്ട്. 'നിശ്ചയം ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് അതില്‍ മഹത്തായ ഒരു ഗുണപാഠം ത ന്നെയുണ്ട്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികളെ അല്ലാഹു അദൃശ്യമായ നിലയില്‍ (കാര്യകാരണ ബന്ധത്തിന് അതീതമായി) ഇന്നും എന്നും സഹായിക്കുകതന്നെ ചെയ്യുമെന്നാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ആയുധം കൊണ്ടുള്ള ജിഹാദില്ല. അ ദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി ഇന്ന് സ്വീകരിക്കേണ്ട പ്രാര്‍ ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 243, 251; 8: 41 വിശദീകരണം നോക്കുക.