قُلْ لِلَّذِينَ كَفَرُوا سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ ۚ وَبِئْسَ الْمِهَادُ
കാഫിറുകളായവരോട് നീ പറയുക: നിങ്ങള്‍ അതിജയിക്കപ്പെടുന്നതും നര കക്കുണ്ഠത്തിലേക്ക് പുനരുജ്ജീവിപ്പിച്ച് ഒരുമിച്ച് കൂട്ടപ്പെടുന്നതുമാണ്, എത്ര മോശപ്പെട്ട തൊട്ടിലുകള്‍!
2: 206; 3: 197; 13: 18; 38: 56 തുടങ്ങിയ സൂക്തങ്ങള്‍ അവസാനിക്കുന്നതും 'എത്ര മോശപ്പെട്ട തൊട്ടിലുകള്‍' എന്ന് പറഞ്ഞുകൊണ്ടാണ്. ഇവിടെ നരകക്കുണ്ഠത്തെക്കുറിച്ച് തൊട്ടിലുകള്‍ എന്ന് പറയാന്‍ കാരണം കുട്ടികള്‍ക്ക് എല്ലാ ഭാഗത്തുനിന്നും സുഖം നല്‍കുന്ന തൊട്ടിലുകള്‍ പോലെ ഇവര്‍ നരകത്തില്‍ ചുറ്റുഭാഗങ്ങളില്‍ നിന്നും തീ കൊണ്ട് മൂടപ്പെടുമെന്നതിനാലാണ്. 7: 40-41 സൂക്തങ്ങളില്‍, ഗ്രന്ഥത്തിലെ സൂക്തങ്ങളെ തള്ളിപ്പറയുന്ന ഫാജിറുകളും എല്ലാം പഠിച്ചവരാണെന്ന് അഹങ്കരിക്കുന്ന കപടവിശ്വാസികളും ഉള്‍പ്പെടുന്ന ഭ്രാന്തന്മാരും അക്രമികളുമായ ഫുജ്ജാറുകള്‍ക്ക് നരകത്തില്‍ തൊട്ടിലുകളുണ്ടെന്നും തീജ്ജ്വാലയാലുള്ള പുതപ്പുകളുണ്ടെന്നും, 2: 175 ല്‍ അപ്പോള്‍ നരകത്തിന്‍റെമേല്‍ ഇവര്‍ക്ക് എന്ത് 'ക്ഷമ'യാണുള്ളത് എന്നും പറഞ്ഞിട്ടുണ്ട്. സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കാതെ മൂടിവെച്ച് കാഫിറുകളായിത്തീര്‍ന്നതുകൊണ്ടാണ് അവരുടെ മടക്കം കാഫിറായ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കായത്. ഫുജ്ജാറുകളായ കുഫ്ഫാറുകളോട് 'നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, അപ്പോള്‍ നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്കാണ്' എന്ന് പറയാന്‍ 14: 30 ലൂടെ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുണ്ട്. 2: 126; 20: 124-127 വിശദീകരണം നോക്കുക.