وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ
അവര്‍ ഒരു നീചകൃത്യം ചെയ്യാന്‍ ഇടയായാല്‍ അല്ലെങ്കില്‍ ആത്മാവിനോടു തന്നെ അക്രമം പ്രവര്‍ത്തിക്കാന്‍ ഇടയായാല്‍ അല്ലാഹുവിനെ ഹൃദയം കൊ ണ്ട് സ്മരിക്കുന്നവരുമാണ്, അങ്ങനെ അവര്‍ അവരുടെ കുറ്റങ്ങള്‍ക്ക് അവനോട് പൊറുക്കലിനെ തേടുന്നതുമാണ്, അല്ലാഹുവല്ലാതെ പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നവന്‍ ആരുണ്ട്? അവര്‍ അറിവുള്ളവരായിരിക്കെ അവര്‍ തെറ്റായി പ്രവര്‍ത്തിച്ച ഒന്നിനുമേല്‍ ഉറച്ച് നില്‍ക്കുകയുമില്ല.
76: 8-9 സൂക്തങ്ങള്‍ പ്രകാരം അവരവര്‍ക്ക് പണത്തിനും ഭക്ഷണത്തിനും ആവശ്യമുള്ളപ്പോള്‍ തന്നെ മറ്റുള്ളവരുടെ അത്തരം ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നവരാണ് പുണ്യാത്മാക്കളും സൂക്ഷ്മാലുക്കളും. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയാതെ രഹസ്യമായി ത്രികാലജ്ഞാനിയായ അല്ലാഹു കാണുന്നുണ്ട്, അവന്‍റെ തൃപ്തി മാത്രം മതി എന്ന മട്ടില്‍ ചെലവഴിക്കുന്നവരുമാണ് അവര്‍. അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികളുടെ സ്വഭാവം അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന നാഥന്‍റെ സ്വഭാവമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ തൃപ്തിയില്‍ തൃപ്തിപ്പെടുന്നവരും അല്ലാഹുവിന്‍റെ കോപത്തില്‍ കോപിക്കുന്നവരും അദ്ദിക്ര്‍ മൂടിവെക്കുന്ന, അല്ലാഹു ശപിച്ച, കോപിച്ച കപടവിശ്വാസികളോടും അക്രമികളോടും കോപം പുലര്‍ത്തുന്നവരും അറിവില്ലാത്ത ജനങ്ങളോട് വിട്ടുവീഴ്ചയോടെ വര്‍ത്തിക്കുന്നവരുമാണ്. 25: 63 ല്‍, അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന അവന്‍റെ ദാസന്മാര്‍ വിനീതരായി ഭൂമിയില്‍ നടക്കുന്നവരും വിഡ്ഢികളായ ഫാജിറുകളോട് സംസാരിക്കാന്‍ ഇടവന്നാല്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ നിനക്ക് പോകാം എന്ന് പറഞ്ഞുകൊണ്ട് പിരിഞ്ഞുപോകുന്നവരുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഒരു പാമരന് എഴുപത് പ്രാവശ്യം പൊറുത്തുകൊടുത്താലും ഒരു പണ്ഡിതന് ഒരു പ്രാവശ്യം പോലും അല്ലാഹു പൊറുത്തുകൊടുക്കുകയില്ല എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ വചനങ്ങള്‍ കേട്ടിട്ടില്ലാത്ത, അറിവില്ലാത്ത ബഹുദൈവാരാധകരില്‍ പെട്ട ഒരാള്‍ യുദ്ധമുഖത്തുവെച്ച് അഭയം ചോദിച്ചാല്‍ അവന് അഭയം നല്‍കുകയും അവനെ അവന്‍റെ സുരക്ഷിതസ്ഥാനത്തേക്ക് അകമ്പടി സേവിച്ച് കൊണ്ടുപോകണമെന്നും 9: 6 ല്‍ കല്‍പിച്ചിട്ടുണ്ട്. 7: 198 ല്‍, വിവിധ സംഘടനകളായിത്തീര്‍ന്ന് മുശ്രിക്കുകളായ ഫുജ്ജാറുകളെ നീ സന്മാര്‍ഗമായ അദ്ദിക്റിലേക്ക് വിളിച്ചാല്‍ അവര്‍ ശ്രദ്ധിക്കുകയില്ല, അവര്‍ നിന്നിലേക്ക് തുറിച്ചുനോക്കുന്നതായി കാണാമെന്നും അവര്‍ ഉള്‍ക്കാഴ്ച ഉള്ളവരാവുകയുമില്ല എന്നും; 7: 199 ല്‍, അപ്പോള്‍ നീ വിടുതി ചെയ്യുകയും ന്യായം കൊണ്ട് കല്‍പിക്കുകയും വിഡ്ഢികളായവരെ അവഗണിക്കുകയും ചെയ്യുക എന്നും പറഞ്ഞിട്ടുണ്ട്. അറിവില്ലാതെ തെറ്റ് ചെയ്യുന്നവര്‍ക്കും തെറ്റാണെന്ന് മനസ്സിലായാല്‍ ഉടനെ പശ്ചാത്തപിക്കുന്നവര്‍ക്കും മാത്രമാണ് പശ്ചാത്താപമുള്ളതെന്നും അല്ലാതെ മരണം ആസന്നമാകുന്നതുവരെ തിന്മകള്‍ പ്രവര്‍ത്തിക്കുകയും റൂഹ് തൊണ്ടക്കുഴിയിലെത്തുമ്പോള്‍ 'ഞാന്‍ പശ്ചാത്തപിക്കുന്നു' എന്നുപറഞ്ഞ് പശ്ചാത്തപിക്കുന്നവര്‍ക്കും കുഫ്ഫാറായി (കപടവിശ്വാസിയായി) മരണപ്പെടുന്നവര്‍ക്കും പശ്ചാത്താപമില്ലെന്ന് 4: 17-18 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ഇന്ന് ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരാണ് മുഹ്സിനീങ്ങളും സൂക്ഷ്മാലുക്കളും. 41: 33 ല്‍, അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിലേക്ക് വിളിക്കുകയും അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ഞാന്‍ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവരില്‍ പെട്ടവനാണ് എന്ന് പറയുകയും ചെയ്യുന്നവനേക്കാള്‍ ഏറ്റവും നല്ല വാക്ക് പറയുന്നവന്‍ ആരുണ്ട് എന്നും; 41: 34 ല്‍, നന്മയും തിന്മയും സമമാവുകയില്ല, നീ ഏറ്റവും നല്ലതായ അദ്ദിക്ര്‍ കൊണ്ട് തിന്മയെ തടയുക, അപ്പോള്‍ നിന്‍റെയും ആരുടെയും ഇടയിലാണോ ശത്രുതയുള്ളത്, അവന്‍ ആത്മമിത്രമായി വരുന്നതാണ് എന്നും; 41: 35 ല്‍, എന്നാല്‍ ഈ സ്വഭാവം പരലോകത്തിന് ഐഹികലോകത്തേക്കാള്‍ പ്രാധാന്യം നല്‍കുന്ന ക്ഷമാലുക്കള്‍ക്കും വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന മഹാഭാഗ്യവാന്മാര്‍ക്കുമല്ലാതെ ലഭിക്കുകയില്ല എന്നും; 41: 36 ല്‍, പിശാചില്‍ നിന്നുള്ള ഒരു പ്രേരണ (സ്പര്‍ശനം) നിന്നെ ബാധിച്ചാല്‍ എല്ലാം കേള്‍ക്കുന്ന, അറിയുന്ന അല്ലാഹുവില്‍ അവനെത്തൊട്ട് അഭയം തേടുക എന്നും പറഞ്ഞിട്ടുണ്ട്. 7: 200 ല്‍, പിശാചിന്‍റെ ഒരു പ്രേരണ (സ്പര്‍ശനം) നിന്നെ ബാധിച്ചാല്‍ നീ എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന അല്ലാഹുവില്‍ അവനെത്തൊട്ട് അഭയം തേടുക എന്നും; 7: 201 ല്‍, നിശ്ചയം സൂക്ഷ്മാലുക്കള്‍, പിശാചില്‍ നിന്നുള്ള ഒരു സ്പര്‍ശനം അവരെ ബാധിച്ചാല്‍ അവര്‍ ഉടനെ ഹൃദയം കൊണ്ട് ഓര്‍മിക്കുകയായി, അപ്പോള്‍ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരാകുന്നതാണ് (അഥവാ പിശാചിന്‍റെയും അല്ലാഹുവിന്‍റെയും വഴി തിരിച്ചറിയുന്നവരാകുന്നതാണ്) എന്നും; 7: 202 ല്‍, എന്നാല്‍ പിശാചിന്‍റെ സഹോദരന്മാരോ, അവരെ അവര്‍ ലക്ഷ്യബോധം നഷ്ടപ്പെടുത്തി പിടിവിടാതെ ദുര്‍മാര്‍ഗത്തിലൂടെത്തന്നെ നയിച്ച് നരകത്തിലേക്ക് കൊണ്ടുപോകുന്നതുമാണ് എന്നും പറഞ്ഞിട്ടുണ്ട്.
മ്ലേച്ഛവൃത്തികളായ വ്യഭിചാരം, സ്വവര്‍ഗസംഭോഗം, കളവ് തുടങ്ങിയവ ഒരു വിശ്വാസിയില്‍ നിന്ന് ഉണ്ടാവുകയില്ല എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ത്ത് മുശ്രിക്കായ ശേഷം മാത്രമേ ഗ്രന്ഥം കിട്ടിയ ഒരാള്‍ വന്‍കുറ്റങ്ങളില്‍ ഏര്‍പ്പെടുകയുള്ളൂ. അഥവാ അല്ലാഹു കാണുന്നുണ്ട്, അറിയുന്നുണ്ട് എന്ന ബോധമില്ലാതെ അല്ലാഹുവിനെ മറന്ന അവസ്ഥയിലാകുമ്പോഴാണ് ഒരാള്‍ മുശ്രിക്കും തെമ്മാടിയുമായിത്തീരുന്നത്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ വായിച്ച് തെറ്റ് കുറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ആത്മാവുകൊണ്ട് അല്ലാഹുവിനോട് ഏറ്റുപറയുകയും ശിഷ്ടമുള്ള ജീവിതം അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ച് ചിട്ടപ്പെടുത്തുകയും ചെയ്താല്‍ വിചാരണക്കുശേഷം സ്വര്‍ഗത്തിലേക്ക് പോകുന്ന വലതുപക്ഷത്തില്‍ ഉള്‍പ്പെടാവുന്നതാണ്. യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുന്നവര്‍ മാത്രമേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളൂ എന്ന് 35: 28; 36: 11 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 177; 3: 91-92, 119 വിശദീകരണം നോക്കുക.