( ആലിഇംറാന്‍ ) 3 : 142

أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَعْلَمِ اللَّهُ الَّذِينَ جَاهَدُوا مِنْكُمْ وَيَعْلَمَ الصَّابِرِينَ

അതോ, സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ കണക്കുകൂട്ടുന്നു വോ? നിങ്ങളില്‍നിന്നും ത്യാഗപരിശ്രമം ചെയ്യുന്നവരായവര്‍ ആരെന്ന് അല്ലാഹു അറിഞ്ഞുകഴിഞ്ഞിട്ടില്ല എന്നിരിക്കെ, ക്ഷമാലുക്കള്‍ ആരാണെന്നും അവന്‍ അറിഞ്ഞുകഴിഞ്ഞിട്ടില്ല എന്നിരിക്കെ.

ഈ സൂക്തങ്ങളെല്ലാം വായിക്കുന്നത് 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയാണ്. മനുഷ്യരില്‍ ആരാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നത് എന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് മരണവും ജനനവും സൃഷ്ടിച്ചതെന്ന് 67: 2 ല്‍ പറഞ്ഞിട്ടുണ്ട്. ആരാണ് നിങ്ങളില്‍ പരലോകത്തിന് പ്രാധാന്യം കൊടുക്കുന്നതെന്നും അല്ലാഹു തൃപ്തിപ്പെട്ട ജീവിതസരണി ലോകര്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ത്യാഗപരിശ്രമങ്ങള്‍ ചെയ്യുന്നതെന്നും തിരിച്ചറിയാന്‍ വേണ്ടിയാണ് ബദ്ര്‍ യുദ്ധം, ഉഹ്ദ് യുദ്ധം തുടങ്ങി എല്ലാ സംഭവങ്ങളും നടപ്പിലാക്കിയിട്ടുള്ളത് എന്നാണ് സൂക്തം പറയുന്നത്. ത്രികാലജ്ഞാനിയായ അല്ലാഹുവിന് കപടവിശ്വാസികളെ തിരിച്ചറിയാത്തതു കൊണ്ടല്ല, മറിച്ച് അവരുടെ ഹൃദയങ്ങളിലുള്ള കാപട്യം പ്രകടമാക്കാന്‍ അവസരമുണ്ടാക്കുക വഴി പ്രവാചകനും വിശ്വാസികള്‍ക്കും അവരെ തിരിച്ചറിയാന്‍ വേണ്ടിയാണ് ഈ സംഭവങ്ങളെല്ലാം ഉണ്ടാക്കിയിട്ടുള്ളത്. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ ആയുധം കൊണ്ടുള്ള ജിഹാദില്ല. മറിച്ച് അദ്ദിക്റിനെ മൂടിവെക്കുന്ന, നരകക്കുണ്ഠത്തിലേക്കുള്ള ഫുജ്ജാറുകളോട് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താനാണ് 9: 73; 22: 78; 25: 52 സൂക്തങ്ങളിലൂടെ വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നത്. 2: 155-157, 214; 7: 205-206 വിശദീകരണം നോക്കുക.