( ആലിഇംറാന്‍ ) 3 : 147

وَمَا كَانَ قَوْلَهُمْ إِلَّا أَنْ قَالُوا رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ

അവരുടെ വാക്കുകള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കലാകാതിരുന്നില്ല: ഞങ്ങളുടെ നാ ഥാ, ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ, ഞങ്ങളുടെ കാര്യത്തി ല്‍ ഞങ്ങള്‍ പരിധി കവിഞ്ഞ് പ്രവര്‍ത്തിച്ചത് നീ മാപ്പാക്കുകയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യേണമേ, കാഫിറുകളായ ജനതയുടെ മേല്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ!

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധമോ വധമോ ഇല്ല. മറിച്ച് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് കുഫ്ഫാറുകളോടും കപടവിശ്വാസികളോടും 9: 73 ല്‍ വിവരിച്ച പ്രകാരം അധികരിച്ച ജിഹാദ് നടത്തുകയാണ് ഒറ്റപ്പെട്ട വിശ്വാസി ചെയ്യേണ്ടത്. അവന്‍ 'ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ, ഞങ്ങള്‍ അതിരുകവിഞ്ഞ് പ്രവര്‍ത്തിച്ച കാര്യങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ, ഞങ്ങളുടെ ഹൃദയങ്ങളും പാദങ്ങളും വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റില്‍ ഉറപ്പിച്ചുനിര്‍ത്തേണമേ! അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകള്‍ക്കെതിരെ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ' എന്ന് പ്രാര്‍ത്ഥിക്കേണ്ടതുമാണ്. 2: 250, 286; 9: 32-33 വിശദീകരണം നോക്കുക.