( ആലിഇംറാന്‍ ) 3 : 146

وَكَأَيِّنْ مِنْ نَبِيٍّ قَاتَلَ مَعَهُ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا لِمَا أَصَابَهُمْ فِي سَبِيلِ اللَّهِ وَمَا ضَعُفُوا وَمَا اسْتَكَانُوا ۗ وَاللَّهُ يُحِبُّ الصَّابِرِينَ

നബിമാരില്‍ നിന്ന് എത്രയെത്രപേരും അവരോടൊപ്പം അധികരിച്ച പ്രമുഖന്മാരുമാണ് യുദ്ധം ചെയ്തിട്ടുള്ളത്, അപ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നേരിടേണ്ടിവന്ന വിപത്തുകളില്‍ മനസ്സിടിഞ്ഞവരായിട്ടില്ല, അവര്‍ ദൗര്‍ബല്യം കാണിച്ചിട്ടുമില്ല, അസത്യത്തിന്‍റെ മുമ്പില്‍ തലകുനിച്ചിട്ടുമില്ല, അല്ലാഹു ഇത്തരം ക്ഷമാലുക്കളെ ഇഷ്ടപ്പെടുന്നവനുമാണ്.

പ്രവാചകന്‍റെ കാലത്തെ ബലഹീനരായ വിശ്വാസികളെ ഉഹ്ദ് യുദ്ധത്തിനുവേണ്ടി പ്രേരിപ്പിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട സൂക്തമാണിത്. എല്ലാകാലത്തുമുള്ള വിശ്വാസികളും കാഫിറുകള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതിന് സമ്പത്തോ അധികാരമോ സ്വാധീനമോ ഇല്ലാത്തവരായിരുന്നു. എന്നാല്‍ അവര്‍ സര്‍വ്വശക്തനായ നാഥന്‍റെ സംഘക്കാരും അവനുവേണ്ടി യുദ്ധം ചെയ്യുന്നവരുമാണ് എന്ന ബോധ്യമുള്ളവരായിരുന്നു അവര്‍. 16: 89 ല്‍, എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ സര്‍വ്വവും നാഥന് സമര്‍പ്പിച്ച മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 214; 3: 79, 112 വിശദീകരണം നോക്കുക.