فَآتَاهُمُ اللَّهُ ثَوَابَ الدُّنْيَا وَحُسْنَ ثَوَابِ الْآخِرَةِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ
അപ്പോള്‍ അല്ലാഹു അവര്‍ക്ക് ഐഹികമായ പ്രതിഫലവും അതിനേക്കാള്‍ ഉ ത്തമമായ പാരത്രികപ്രതിഫലവും നല്‍കി, അല്ലാഹുവിനെ കണ്ടുകൊണ്ട് ചരി ക്കുന്ന ഇത്തരം സുകൃതവാന്‍മാരെ അല്ലാഹു ഇഷ്ടപ്പെടുന്നവനാകുന്നു.
ഏറ്റവും നല്ലതായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍. അവര്‍ അദ്ദിക്റിനെ സത്യപ്പെടുത്തുന്നവരായതിനാല്‍ അവരുടെ എല്ലാകാര്യങ്ങളും അല്ലാഹു എളുപ്പമാക്കിക്കൊടുക്കുന്നതാണ്. അവര്‍ ഇവിടെ അല്ലാഹുവിന്‍റെ സന്ദേശം ലോകര്‍ക്ക് എത്തിച്ചു കൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുക എന്ന ഏറ്റവും നല്ല പ്രവൃത്തിയില്‍ മുഴുകിയത് പരിഗണിച്ച് അവരുടെ മൊത്തം ജീവിതത്തിന് അതിനനുസരിച്ചുള്ള പ്രതിഫലം നല്‍കുന്നതാണ്. ഹുസ്നാ എന്ന ഗ്രന്ഥത്തെ സത്യപ്പെടുത്താതെ ജീവിക്കുന്ന ഏതൊരു അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറിന്‍റെയും മരണസമയത്ത് നാഥന്‍ അവനോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 58-59 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 254; 3: 66, 195; 16: 97 വിശദീകരണം നോക്കുക.