قُلْ أَؤُنَبِّئُكُمْ بِخَيْرٍ مِنْ ذَٰلِكُمْ ۚ لِلَّذِينَ اتَّقَوْا عِنْدَ رَبِّهِمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُطَهَّرَةٌ وَرِضْوَانٌ مِنَ اللَّهِ ۗ وَاللَّهُ بَصِيرٌ بِالْعِبَادِ
നീ ചോദിക്കുക: അതിനേക്കാള്‍ ഉത്തമമായത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതര ട്ടെയോ, തങ്ങളുടെ നാഥനെ സൂക്ഷിച്ച് ജീവിക്കുന്നവരായവര്‍ക്ക് അവരുടെ നാഥന്‍റെ പക്കല്‍ താഴ്ഭാഗങ്ങളിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളുണ്ട്, അവര്‍ അതില്‍ എന്നെന്നും ജീവിച്ചിരിക്കുന്നവരാണ്, അവര്‍ക്ക് അതില്‍ പരിശുദ്ധരായ ഇണകളും അല്ലാഹുവിങ്കല്‍ നിന്നുള്ള തൃപ്തിയുമുണ്ട്, അല്ലാഹുവാകട്ടെ അവന്‍റെ അടിമകളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാകുന്നു.
ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത് ഫുജ്ജാറുകള്‍ക്കും ഭൗതിക ജീവിതത്തിനോടാണ് ആകര്‍ഷണമുണ്ടാവുക. ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും പ്രജ്ഞ യറ്റവരുമായ അവര്‍ക്ക് പിശാചാണ് ഐഹിക ജീവിതം അലങ്കാരമാക്കിക്കൊടുക്കുന്നത്. തങ്ങളെ ഏല്‍പിച്ച സന്താനങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റ് നല്‍കി ജീവിതലക്ഷ്യമുള്ളവരാക്കുവാന്‍ ശ്രമിക്കുന്നതിനുപകരം ഭൗതികനേട്ടങ്ങളും സ്ഥാ നമാനങ്ങളും നേടുന്നതിനുവേണ്ടി പ്രാപ്തരാക്കുകയാണ് അവര്‍ ചെയ്യുക. എന്നാല്‍ ആയിരത്തില്‍ ഒന്നായ വിശ്വാസികളുടെ ജീവിതലക്ഷ്യം പരലോകമായിരിക്കും. സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചത് സ്വര്‍ഗം ഇവിടെ പണിയാനാണ് എന്ന ലക്ഷ്യബോധം നിലനിര്‍ത്തി ഇഹത്തില്‍ അല്ലാഹു അവര്‍ക്ക് നല്‍കിയ എല്ലാ അനുഗ്രഹങ്ങളും അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി ഇവിടെ സ്വര്‍ഗം പണിത് ഐഹികലോകജീവിതം പരലോകത്തേക്കുള്ള കൃഷിയിടമാക്കി മാറ്റുന്നവരാണ് അവര്‍. 64: 15 ല്‍ വിശ്വാസികളെ വിളിച്ച്: നിശ്ചയം നിങ്ങളുടെ സമ്പത്തുക്കളും സന്താനങ്ങളും പരീക്ഷ ണോപാധികളാണ് (നാശമാണ്), അല്ലാഹുവിന്‍റെ പക്കലാണ് മഹത്തായ പ്രതിഫലമുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. 64: 16 ല്‍, അതുകൊണ്ട് നിങ്ങള്‍ക്ക് കഴിയുന്നത്ര നിങ്ങള്‍ അ ല്ലാഹുവിനെ സൂക്ഷിക്കുകയും ശ്രദ്ധിച്ച് കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങളുടെ തന്നെ ഗുണത്തിനുവേണ്ടി ചെലവഴിക്കുകയും ചെയ്യുക, ആരാണോ തന്‍റെ ആത്മാവിന്‍റെ കുടുസ്സില്‍ നിന്ന് മോചിതനായത്, അക്കൂട്ടര്‍ മാത്രമാണ് വിജയം വരിച്ചവരാകുക എന്ന് പറഞ്ഞിട്ടുണ്ട്. അത്തരം അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരുടെ പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും സ്വഭാവങ്ങളുമാണ് താഴെവരുന്ന മൂന്ന് സൂക്തങ്ങളില്‍ വിവരിക്കുന്നത്. 2: 25; 8: 28; 43: 32-35 വിശദീകരണം നോക്കുക.