إِذْ تُصْعِدُونَ وَلَا تَلْوُونَ عَلَىٰ أَحَدٍ وَالرَّسُولُ يَدْعُوكُمْ فِي أُخْرَاكُمْ فَأَثَابَكُمْ غَمًّا بِغَمٍّ لِكَيْلَا تَحْزَنُوا عَلَىٰ مَا فَاتَكُمْ وَلَا مَا أَصَابَكُمْ ۗ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ
നിങ്ങള്‍ ആരെയും തിരിഞ്ഞുനോക്കാതെ കുതിച്ചോടിക്കൊണ്ടിരുന്ന സന്ദര്‍ഭം, പ്രവാചകനാവട്ടെ നിങ്ങള്‍ രണ്ടാമതും തിരിച്ച് ചെല്ലുന്നതിനുവേണ്ടി നിങ്ങളെ വിളിച്ചുകൊണ്ടിരിക്കുന്നുമുണ്ട്, അങ്ങനെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതിലും നിങ്ങ ളെ ബാധിച്ചതിലും നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍ വേണ്ടി അല്ലാഹു നിങ്ങളു ടെ മേല്‍ വിപത്തിനുമേല് വിപത്ത് നല്കി, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവന് തന്നെയാകുന്നു.
ഉഹ്ദ് മൈതാനിയില്‍ രണ്ടാമത് ശത്രുസൈന്യം പ്രവാചകനെയും അനുയായികളെയും വളഞ്ഞപ്പോള്‍ അനുയായികള്‍ ഏറെ മോഹിച്ച് വാരിക്കൂട്ടിയ യുദ്ധമുതലുകളും ആയുധങ്ങളും കൂട്ടുകാരെയും നേതാവിനെത്തന്നെയും ഒഴിവാക്കി ചിന്നിച്ചിതറി തിരിഞ്ഞു നോക്കാതെ പിന്തിരിഞ്ഞോടുകയായിരുന്നു. അപ്പോള്‍ അല്ലാഹു അവര്‍ക്ക് ദുഃഖത്തിനുമേല്‍ ദുഃഖം പ്രദാനം ചെയ്തു. സൃഷ്ടികളുടെ നിയന്ത്രണം സ്രഷ്ടാവിന്റെ പക്കലാണ് എന്ന് അംഗീകരിക്കാതെ ജീവിക്കുന്ന കപടവിശ്വാസികളാണ് ഇന്ന് ഈ സൂക്തത്തിന്റെ അഭിസംബോധകര്‍. വിശ്വാസികള്‍ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും ത്രികാലജ്ഞാനിയായ അല്ലാഹു നേരത്തെ നിശ്ചയിച്ച് 9: 51; 11: 5; 17: 13-14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തങ്ങളുടെ കര്‍മ്മരേഖയായി പിരടിയില്‍ ബന്ധിപ്പിച്ചിട്ടുണ്ട് എന്ന ബോധത്തില്‍ എല്ലായ്പ്പോഴും എവിടെയും നിലകൊള്ളുന്നവരാണ്. 'നരകത്തിന്റെ അവസ്ഥയിലല്ലാത്ത ഏത് അവസ്ഥയിലും അല്ലാഹുവിനാണ് സ്തുതി' എന്ന് ആത്മാവുകൊണ്ട് ഹൃദയത്തില്‍ സ്മരിക്കുന്ന, പരലോകത്തില്‍ ദൃഢബോധ്യമുള്ള ക്ഷമാശീലരാണ് അവര്‍. അത്തരക്കാര്‍ക്ക് ദുഃഖമോ നഷ്ടമോ ഉണ്ടായിരിക്കുകയില്ല. ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കപടവിശ്വാസികളും അവരുടെ അനുയായികളും അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരായതിനാല്‍ അവര്‍ക്ക് ദുഷിച്ച പരിണിതിയാണുള്ളത്, അവരോട് അല്ലാഹു കോപിച്ചിരിക്കുന്നു, അവരെ അവന് ശപിച്ചിരിക്കുന്നു, അവര്‍ക്ക് മടക്കസ്ഥലമായി നരകക്കുണ്ഠം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു എന്ന് 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ് അവര്‍. 2: 157, 255; 9: 67-68 വിശദീകരണം നോക്കുക.