وَلَقَدْ صَدَقَكُمُ اللَّهُ وَعْدَهُ إِذْ تَحُسُّونَهُمْ بِإِذْنِهِ ۖ حَتَّىٰ إِذَا فَشِلْتُمْ وَتَنَازَعْتُمْ فِي الْأَمْرِ وَعَصَيْتُمْ مِنْ بَعْدِ مَا أَرَاكُمْ مَا تُحِبُّونَ ۚ مِنْكُمْ مَنْ يُرِيدُ الدُّنْيَا وَمِنْكُمْ مَنْ يُرِيدُ الْآخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۖ وَلَقَدْ عَفَا عَنْكُمْ ۗ وَاللَّهُ ذُو فَضْلٍ عَلَى الْمُؤْمِنِينَ
നിശ്ചയം, അല്ലാഹു നിങ്ങളോട് ചെയ്ത അവന്റെ വാഗ്ദത്തം സത്യപ്പെടുത്തു കതന്നെ ചെയ്തിട്ടുണ്ട്-ആദ്യഘട്ടത്തില്‍ അവന്റെ വേണ്ടുകയോടുകൂടി നിങ്ങ ള്‍ അവരെ അരിഞ്ഞുകൊണ്ടിരുന്നപ്പോഴും നിങ്ങള്‍ ബലഹീനരായി ചിന്നിച്ചിതറുകയും കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയും നിങ്ങള്‍ ഏറെ ആഗ്രഹിച്ചി രുന്നതിനെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നതിനോടനുബന്ധിച്ച് നിങ്ങള്‍ പ്ര വാചകനെ ധിക്കരിക്കുകയും ചെയ്യുന്നതുവരെ, നിങ്ങളില്‍ ഐഹികനേട്ടം ഉ ദ്ദേശിക്കുന്നവരുമുണ്ട്, നിങ്ങളില്‍ പരലോകനേട്ടം ഉദ്ദേശിക്കുന്നവരുമുണ്ട്, പി ന്നെ ശത്രുക്കളെത്തൊട്ട് നിങ്ങളുടെ ശ്രദ്ധ പിന്തിരിപ്പിച്ചുകളഞ്ഞു, നിങ്ങളെ പ രീക്ഷിക്കുന്നതിനുവേണ്ടി, നിങ്ങളെത്തൊട്ട് അതും വിടുതിചെയ്ത് തന്നിട്ടുണ്ട്. വിശ്വാസികളുടെമേല്‍ അല്ലാഹു വലിയ ഔദാര്യമുടയവനാകുന്നു.
ഉഹ്ദ് യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ പ്രവാചകനോടൊപ്പമുള്ളവര്ക്കായിരുന്നു വിജയം. ശത്രുക്കള്‍ പിന്തിരിഞ്ഞുപോയ സന്ദര്‍ഭത്തില്‍ അവര്‍ വിട്ടേച്ച് പോയ യുദ്ധമുതലുകള്‍ (ഗ്വനീമത്ത് മുതലുകള്‍) വാരിക്കൂട്ടുന്നതില്‍ പ്രവാചകനോടൊപ്പമുള്ളവരില്‍ ഒരു വിഭാഗം മുഴുകി. അബ്ദുള്ളാഹിബ്നു ജുബൈറിന്റെ നേതൃത്വത്തില്‍ അമ്പെയ്ത്ത് വിദഗ്ധന്മാരായ അമ്പതോളം പേരെ മലമുകളില്‍ പ്രവാചകന് നിയോഗിച്ചിരുന്നു. അമ്പെയ്ത്തുകാരോട് 'ഞങ്ങളുടെ തലകള്‍ പക്ഷികള്‍ കൊത്തിക്കൊണ്ടുപോകുന്നത് നിങ്ങള്‍ കണ്ടാല്‍ പോലും ആ സ്ഥാനത്തുനിന്ന് നിങ്ങള്‍ ഇറങ്ങി വരരുത്' എന്ന് പ്രത്യേകം കല്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുദ്ധമുതലുകള്‍ ലഭിച്ചില്ലെങ്കിലോ എന്ന് കരുതി ഐഹികനേട്ടം കൊതിച്ച് അവരില്‍ അഞ്ചുപേരൊഴികെ എല്ലാവരും മലമുകളില്‍ നിന്ന് മൈതാനത്തേക്ക് ഇറങ്ങിവരികയാണുണ്ടായത്. ആ സന്ദര്‍ഭത്തിലാണ് ശത്രുസൈന്യം അവശേഷിച്ച അമ്പെയ്ത്തുകാരെ വധിച്ച് യുദ്ധമൈതാനം വലയം ചെയ്തത്. അപ്പോള്‍ അവര്‍ ചിന്നിച്ചിതറി പിന്തിരിഞ്ഞോടുകയും അവര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുകയുമുണ്ടായി. പ്രവാചകന് വധിക്കപ്പെട്ടു എന്ന കിംവദന്തി പരന്നു. അങ്ങനെ അവരുടെ ശക്തി ക്ഷയിക്കുകയും ശത്രുക്കളുടെ മുമ്പില്‍ അവരെ അല്ലാഹു ചിറകൊടിഞ്ഞവരായി താഴ്ത്തിക്കെട്ടുകയും ചെയ്തു. ഇതെല്ലാം സംഭവിപ്പിച്ചത് പ്രവാചകനോടൊപ്പമുള്ളവരില്‍ പെട്ട കപടവിശ്വാസികളെയും യഥാര്‍ത്ഥ വിശ്വാസികളെയും വേര്‍തിരിച്ചറിയുന്നതിന് വേണ്ടിയാണ് എന്നാണ് 'പരീക്ഷിക്കുന്നതിനുവേണ്ടി' എന്ന് പറഞ്ഞതിന്റെ വിവക്ഷ. ഔദാര്യമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസികളോട് നിഷ്പക്ഷവാനായ അല്ലാഹു വളരെ ഔദാര്യമുടയവനാണ് എന്ന് മനസിലാക്കിക്കൊണ്ട് വിശ്വാസികളുടെ സംഘമോ യുദ്ധമോ ഇല്ലാത്ത ഇക്കാലത്ത് പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ, 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിക്കലാണ് പരമപ്രധാനം. 2: 15; 3: 128-129; 8: 17-19 വിശദീകരണം നോക്കുക.